|    Feb 24 Sat, 2018 1:57 pm
FLASH NEWS

തിരുവല്ലയില്‍ എഇഡി സ്ഥാപിച്ചു

Published : 23rd January 2017 | Posted By: fsq

 

തിരുവല്ല: ഹൃദ്‌രോഗ ബാധമൂലം കുഴഞ്ഞുവീണു മരിക്കാനുള്ള സാധ്യത കുറക്കാന്‍ കഴിയുന്ന ആധുനിക ഉപകരണമായ ഓട്ടോമാറ്റഡ് എക്‌സ്‌റ്റേനല്‍ ഡെഫിബ്രിലേറ്റര്‍ (എഇഡി) തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ സ്ഥാപിച്ചു. മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. ഹൃദ്്‌രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എഇഡി ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമാകുന്നതാണ് അദ്ദേഹം പറഞ്ഞു. തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പുഷ്പഗിരി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കെ വേണുഗോപാല്‍ യന്ത്രത്തെ കുറിച്ചും ഡോ. രാജന്‍ ജോസഫ് മാഞ്ഞൂരാന്‍ ഇതിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും വിശദീകരിച്ചു. തിരുവല്ല എസ്‌ഐ ബി വിനോദ് കുമാര്‍, പുഷ്പഗിരി സിഇഒ റവ. ഡോ. ഷാജി മാത്യൂസ് വാഴയില്‍, ജോയ് ആലൂക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോ-ഓഡിനേറ്റര്‍ പി പി ജോസ്, എം സലിം, റവ. ഫാ. പ്രദീപ് വാഴത്തറമലയില്‍, തോമസ് ചെറിയാന്‍, ഷീലാ വര്‍ഗീസ്, ഷാജി തിരുവല്ല, റോയ് ജേക്കബ്, ലിന്‍സണ്‍ പോള്‍ സംസാരിച്ചു. പുഷ്പഗിരി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടും ജോയ് ആലൂക്കാസ് ഫൗണ്ടേഷനും ചേര്‍ന്നാണ് എഇഡി തിരുവല്ലയില്‍ സ്ഥാപിച്ചിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss