|    Dec 13 Thu, 2018 5:22 am
FLASH NEWS

തിരുവല്ലത്ത്് പഴകിയ അജ്ഞാത മൃതദേഹം; ലിഗയുടേതെന്നു സംശയം

Published : 21st April 2018 | Posted By: kasim kzm

കോവളം: തിരുവല്ലം പനത്തുറ ആറിന് സമീപത്തെ തെക്കേ കൂനംതുരുത്തിയിലെ കുറ്റിക്കാടിനുള്ളില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഒരുമാസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് പ്രദേശത്തെ യുവാക്കള്‍ ചൂണ്ടയിടുന്നതിനായി ഇവിടെയെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുരുത്തിനുള്ളിലെ വൃക്ഷങ്ങളുടെ വള്ളികളില്‍ ചുറ്റിപ്പിണഞ്ഞാണ് സ്ത്രീയുടേതെന്ന് തോന്നുന്ന മൃതദേഹം കാണാനായത്.
സംഭവത്തെതുടര്‍ന്ന് നാട്ടുകാര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ മൃതദേഹത്തില്‍ നിന്ന് തലയോട്ടി വിട്ട് മാറി അരമീറ്റര്‍ വ്യത്യാസത്തില്‍ കണ്ടെത്തി. പച്ച ബനിയനും കറുത്ത പാന്‍സുമായിരുന്നു വേഷം. മൃതദേഹം  ഒന്നരമാസങ്ങള്‍ക്ക് മുമ്പ് കാണാതായ വിദേശ വനിത ലിഗയുടേതെന്ന സംശയമുണ്ട്്്. മൃതദേഹത്തിന് സമീപത്തായി ഒരു മിനറല്‍ വാട്ടറും മൂന്ന് സിഗററ്റിന്റെ കവറുകളും കണ്ടെത്തിയിട്ടുണ്ട്.
കാലിന്റേയും കൈകളുടേയും മാംസഭാഗങ്ങള്‍ വിട്ടുമാറി അസ്ഥികഷണങ്ങളായ നിലയിലാണ്. ലിഗയെ ചികില്‍സിച്ചിരുന്ന പോത്തന്‍കോട്ടെ ആയൂര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മൃതദേഹം പരിശോധിച്ചെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ലിഗയുടെ സഹോദേരി മംഗലാപുരത്ത്‌നിന്നും നാളെ തലസ്ഥാനത്തെത്തും. വിരലടയാള വിദഗ്ധര്‍, ഡോഗ്‌സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss