|    Jun 24 Sun, 2018 1:31 am
FLASH NEWS

തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദര്‍ശനത്തിന് തുടക്കം

Published : 25th April 2018 | Posted By: kasim kzm

തൃശൂര്‍: പൂരത്തോടനുബന്ധിച്ചുള്ള തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദര്‍ശനത്തിന് പ്രൗഡഗംഭീരമായ തുടക്കം.
കൗസ്തൂഭം ഹാളില്‍ ഒരുക്കിയിരിക്കുന്ന ചമയപ്രദര്‍ശനം കൃഷി മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന്‍, കെ.രാജന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ, തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പൗരസ്ത്യ കല്‍ദായ സുറിയാനി സഭ ബിഷപ്പ് മാര്‍ യോഹന്നാന്‍ യോസഫ്, കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.പട്ടാഭിരാമന്‍, സബ് കളക്ടര്‍ രേണുരാജ്, പത്മശ്രീ ഡോ.ടി.എ.സുന്ദര്‍മേനോന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ.ചന്ദ്രശേഖരന്‍, സെക്രട്ടറി പ്രൊഫ.എം.മാധവന്‍കുട്ടി പങ്കെടുത്തു. പൂരത്തിനൊരുക്കിയിരിക്കുന്ന വര്‍ണക്കുടകള്‍, സ്‌പെഷല്‍കുടകള്‍, ആലവട്ടം, വെഞ്ചാമരം, എന്നിവയെല്ലാം ചമയപ്രദര്‍ശനത്തിലൊരുക്കിയിട്ടുണ്ട്. കൂടാതെ മുരളീകൃഷ്ണന്റെ സ്വര്‍ണഗോളകയോടുകൂടിയ കോലവും കോലമേന്തുന്ന ഗജവീരന്‍ അണിയുന്ന വ്യത്യസ്തശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന 25 മണികളോടുകൂടിയ മണിക്കൂട്ടും പ്രദര്‍ശനത്തിന്റെ ആകര്‍ഷണമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss