|    Oct 16 Tue, 2018 2:40 am
FLASH NEWS

തിരുവമ്പാടി പഞ്ചായത്തിന്റെ ആസ്തി : റജിസ്റ്ററില്‍ വ്യാപകമായ തെറ്റുകളും ക്രമക്കേടുകളുമെന്ന് പരാതി

Published : 29th September 2017 | Posted By: fsq

 

മുക്കം:തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ സ്ഥിതി സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ആസ്തി റജിസ്റ്ററില്‍ വ്യാപകമായ തെറ്റുകളും ക്രമക്കേടുകളുമുള്ളതായി കണ്ടെത്തി .തിരുവമ്പാടി തമ്പലമണ്ണ സൗപര്‍ണ്ണിക ക്ലബ് ഭാരവാഹികളാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിയത്പഞ്ചായത്തിന്റെ ആസ്തി രേഖ പ്രകാരം ആനക്കാംപൊയില്‍ ,പുല്ലൂരാംപാറ, കൊടക്കാട്ടു പാറ, പള്ളിപ്പടി, തേറുപറമ്പം തുടങ്ങിയ ഭാഗങ്ങളിലെ ഇരുപതിലധികം റോഡുകള്‍ 16-ാം വാര്‍ഡിലുള്‍പ്പെട്ട തമ്പലമണ്ണയിലാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദിവാസി കോളനി – മൈലാടുംകുന്ന് റോഡ് ,മറിയപ്പുറം ജയ്ഹിന്ദ് റോഡ്,, കൊടക്കാട്ടു പാറ- മ്ലാങ്കുഴി റോഡ്, ഒറ്റപ്പൊയില്‍ നാല്പതു മേനി റോഡ്, കുഴിമണ്ണില്‍പ്പടി – നാല്പത് മേനി റോഡ് തുടങ്ങിയവ ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡിലും ഉള്‍പ്പെട്ടതായ രേഖകളില്‍ ഇല്ല.തമ്പലമണ്ണ ഇലഞ്ഞിക്കല്‍ – ചക്യേലത്ത് റോഡ് 240 മീറ്റര്‍ നിലവിലുള്ള സ്ഥാനത്ത് റണ്ടി സ്റ്റില്‍ 24 മീറ്റര്‍ എന്നാണുള്ളത്. ഗ്രാമപഞ്ചായത്തില്‍ റോഡുകള്‍ക്ക് ഫണ്ട് വകയിരുത്തുമ്പോള്‍ 24 മീറ്ററിന്റെ ഫണ്ട് ഉപയോഗിച്ച് 240 മീറ്റര്‍ റോഡിന്റെ പ്രവര്‍ത്തി നടത്തേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്.പഞ്ചായത്തിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തവും അനാസ്ഥയും പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ അശ്രദ്ധയുമാണ് തെറ്റുകള്‍ നിറഞ്ഞ ആസ്തി റജിസ്റ്റര്‍ ഉണ്ടാവാന്‍ കാരണമെന്ന് ക്ലബ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. തെറ്റായ ആസ്തി റജിസ്റ്റര്‍ പ്രകാരം മുന്നോട്ടു പോകുന്ന പക്ഷം കോടതി വ്യവഹാരങ്ങളും തര്‍ക്കങ്ങളും നിത്യസംഭവമായി മാറും.സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പഞ്ചായത്ത് അസി.ഡയറക്ടര്‍ക്ക് പരാതി നല്കാനുള്ള ഒരുക്കത്തിലാണ്  ക്ലബ് പ്രവര്‍ത്തകര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss