|    Jul 18 Wed, 2018 12:24 pm
FLASH NEWS

തിരുവമ്പാടി എസ്റ്റേറ്റില്‍ ചെക്ക് റോള്‍ കാണാതായി;സമഗ്ര അന്വേഷണം വേണമെന്ന് തൊഴിലാളികള്‍

Published : 9th September 2017 | Posted By: fsq

 

മുക്കം: തിരുവമ്പാടി റബര്‍ എസ്റ്റേറ്റിലെ ചെക്ക് റോള്‍ (ഫയല്‍ ) നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണമാവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്ത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം നിരപരാധിയാണന്ന് കണ്ട് വിട്ടയക്കുകയുമായിരുന്നു. സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയ തൊഴിലാളി പിന്നീട് ജോലി ചെയ്യാന്‍ പറ്റാത്ത വിധം അവശനായിരുന്നു. മാസങ്ങളായി ഇയാള്‍ ചികില്‍സയിലുമാണ്. ഈ സാഹചര്യത്തിലാണ് ചെക്ക് റോള്‍ എടുക്കുന്നത് നേരിട്ട് കണ്ട ഒരു തൊഴിലാളി രംഗത്ത് വന്നത്. എസ്റ്റേറ്റിലെ ഒരു സ്റ്റാഫ് തന്നെയാണ് ചെക്ക് റോള്‍ ഓഫിസിന്റെ പിറകിലെ കുഴിയില്‍കൊണ്ടിട്ടതെന്ന് ഇയാള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കമ്പനി അധികൃതര്‍ തൊഴിലാളികള്‍ക്കെതിരേ നടത്തുന്ന ഗൂഢാലോചന പുറത്ത്‌കൊണ്ട് വരണമെന്നും നേരത്തെ കുറ്റം ആരോപിക്കപ്പെട്ട തൊഴിലാളിക്ക് നീതി കിട്ടണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്ത് വന്നത്. റബര്‍ എസ്റ്റേറ്റിന് മുമ്പില്‍ നടന്ന പ്രതിഷേധ സംഗമം കലക്കൊമ്പന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റഫീഖ് അധ്യക്ഷത വഹിച്ചു. പി സി സുരേഷ്, ഗംഗാധരന്‍ സംസാരിച്ചു. തിരുവമ്പാടി, നീലേശ്വരം ഡിവിഷനുകളിലെ തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss