|    Jan 24 Tue, 2017 10:52 am
FLASH NEWS

തിരുവമ്പാടിയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുപേരെ കാണാതായി

Published : 1st October 2016 | Posted By: SMR

മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തിരുവമ്പാടി പതങ്കയം കടവിലും ചേന്ദമംഗല്ലൂര്‍ മംഗലശ്ശേരി കടവിലുമായി രണ്ടുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി.
എടവണ്ണപ്പാറയില്‍ നിന്നു വിനോദസഞ്ചാരത്തിനെത്തിയ മൂവര്‍സംഘത്തിലെ എടശ്ശേരിക്കടവ് ചക്കരക്കാവില്‍ ആസിഫലി (22) പതങ്കയത്തും ചേന്ദമംഗല്ലൂര്‍ മംഗലശ്ശേരി തോട്ടത്തിലെ കോടിച്ചലത്ത് മുഹമ്മദ്- നിസാറ ദമ്പതികളുടെ മകന്‍ നിഹാല്‍ (13) മംഗലശ്ശേരി തോട്ടംകടവിലുമാണ് ഒഴുക്കില്‍പ്പെട്ടത്. ആസിഫലി വൈകുന്നേരം നാലുമണിക്കും നിഹാല്‍ വൈകീട്ട് ആറുമണിയോടെയുമാണ് ഒഴുക്കില്‍പ്പെട്ടത്. നിഹാല്‍ ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. നാട്ടുകാരും മുക്കം ഫയര്‍ഫോഴ്‌സും ഇരു കടവുകളിലും തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയും ഇരുവരെയും കണ്ടെത്താനായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക