|    Jan 22 Sun, 2017 7:56 pm
FLASH NEWS

തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പൂര്‍ണം; മന്ത്രിയുടെ കാര്‍ തടഞ്ഞു

Published : 28th September 2016 | Posted By: Navas Ali kn

pic4

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലിനോടനുബന്ധിച്ച് വ്യാപക അക്രമങ്ങള്‍ അരങ്ങേറി. രാവിലെ 11വരെ ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ചില കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തിയെങ്കിലും  സമരക്കാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് അവസാനിപ്പിക്കുകയായിരുന്നു. സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ നഗരത്തില്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. രാവിലെ തുറന്ന കടകള്‍ ഇവര്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും എടിഎം കൗണ്ടറുകള്‍ പൂട്ടിക്കുകയും ചെയ്തു. പെട്രോള്‍ പമ്പുകളും അടപ്പിച്ചു. ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. എന്നാല്‍ പോലിസ് ഇടപെട്ടു വാഹനം വഴിതിരിച്ചുവിട്ടു. കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. നെടുമങ്ങാട്ടും കഴക്കൂട്ടത്തും ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. പാളയത്ത് കെഎസ്ആര്‍ടിസി ബസിന്റെ കാറ്റ് അഴിച്ചുവിട്ടു. സ്വകാര്യവാഹനങ്ങളുടെ കാറ്റ് തുറന്നുവിടുകയും കുട്ടികളെയടക്കം വാഹനങ്ങളില്‍നിന്ന് ഇറക്കിവിടുകയും ചെയ്തു. ബാലരാമപുരത്ത് പ്രവര്‍ത്തകരും പോലിസുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ലാത്തിച്ചാര്‍ജില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.കഴിഞ്ഞദിവസം സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചു നടന്ന സമരത്തിനു നേര്‍ക്കുണ്ടായ പോലിസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 162 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക