|    Jan 17 Tue, 2017 11:04 pm
FLASH NEWS

തിരുവനന്തപുരത്ത് വ്യാപകമായ എടിഎം ചോര്‍ത്തല്‍;അന്‍പതോളം പേര്‍ക്ക് പണം നഷ്ടപെട്ടു

Published : 8th August 2016 | Posted By: mi.ptk

atm-card

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്ബിടി,ഫെഡറല്‍ ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്ന് വന്‍ കവര്‍ച്ച. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി 50ഓളം പേര്‍ പരാതി നല്‍കി. വെള്ളയമ്പലം, ആല്‍ത്തറ ബ്രാഞ്ചുകളില്‍ നിന്നാണ് പണം നഷ്ടമായത്. ആധുനിക സംവിധാനങ്ങളുപയോഗിച്ചാണ് മോഷണം
നടത്തിയത്. പണം പിന്‍വലിക്കുന്നവര്‍ രഹസ്യ പിന്‍ ഉപയോഗിക്കുന്നത് കാണാന്‍ സാധിക്കുന്ന രീതിയിലുള്ള പ്രത്യേക ക്യാമറകള്‍ എടിഎം കൗണ്ടറുകളില്‍ സ്ഥാപിച്ചിരുന്നു.പണം പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ മെസ്സേജ് വന്നതിന് പിന്നാലെയാണ് ആളുകള്‍ പരാതിയുമായി ബാങ്ക് ബ്രാഞ്ച് മാനേജരെ കണ്ടത്. മോഷണം നടന്ന കൗണ്ടറുകളില്‍ പോലീസ് പരിശോധന നടത്തുകയാണ്. കൂടുതല്‍ പേര്‍ പരാതിയുമായി എത്താന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.ബാങ്ക് നില്‍ക്കുന്ന അതേ ബില്‍ഡിങില്‍ തന്നെയുള്ള എടിഎം കൗണ്ടറുകളില്‍ നിന്നാണ് കവര്‍ച്ച നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 256 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക