|    Nov 19 Mon, 2018 2:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തിരുവനന്തപുരത്ത് പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം

Published : 1st November 2018 | Posted By: kasim kzm

തിരുവനന്തപുരം: മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മാണ യൂനിറ്റിനാണ് തീപിടിച്ചത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് സൂചന. അപകടത്തില്‍ ആളപായമില്ലെങ്കിലും വിഷപ്പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയറാം രഘുഎന്ന 18കാരനെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
രണ്ട് ദിവസം മുമ്പ് ഇതേ ഗോഡൗണില്‍ തീപിടിച്ചിരുന്നു. അന്ന് അഞ്ച് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് വീണ്ടും തീപ്പിടിത്തമുണ്ടായത്. നിര്‍മാണശാലയ്ക്കുള്ളില്‍ നിന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറികളുണ്ടായി. തീ നിയന്ത്രണവിധേയമല്ലാത്ത വിധം പടര്‍ന്നുപിടിച്ചതോടെ അഗ്നിശമന സേനാ അംഗങ്ങള്‍ പ്രദേശത്തുനിന്ന് സമീപവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. അഗ്‌നിശമനസേന തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. തീ അണയ്ക്കുന്നതിനായി ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനിലെയും എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഡിസിപിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. നിര്‍മാണ യൂനിറ്റ് പൂര്‍ണമായും കത്തിനശിച്ചു. സംഭവസമയത്ത് 120ഓളം തൊഴിലാളികള്‍ ഗോഡൗണിന്റെ അകത്തുണ്ടായിരുന്നെങ്കിലും എല്ലാവരും പുറത്തേക്കോടി രക്ഷപ്പെട്ടു.
മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ വി കെ പ്രശാന്തും സ്ഥലത്തെത്തി. ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന സമ്മേളന വേദി—ക്ക് സമീപമാണ് തീപ്പിടിത്തമുണ്ടായ സ്ഥാപനം. തീപ്പിടിത്തത്തില്‍ സമ്മേളനവേദി തകര്‍ന്നതായാണ് റിപോര്‍ട്ട്. തൊട്ടടുത്ത് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കെട്ടിടത്തിനും തീപിടിച്ചിട്ടുണ്ട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss