|    Oct 23 Tue, 2018 11:47 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

തിരുവനന്തപുരത്ത് നടക്കുന്നത് ഇന്ത്യ – കിവീസ് മൂന്നാം ട്വന്റി

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളം കാത്തിരുന്ന ട്വന്റി മല്‍സരം നവംബര്‍ ഏഴിന്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടക്കുന്ന പരമ്പരയിലെ മൂന്നാം ട്വന്റി മല്‍സരമാവും തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റിയുമാണ് ഇന്ത്യ ന്യൂസിലന്‍ഡുമായി കളിക്കുന്നത്. ഒക്ടോബര്‍ 22, 25, 29 തിയതികളില്‍ മുംബൈ, പൂണെ, ലഖ്‌നൗ എന്നിവിടങ്ങിലാണ് ഏകദിന മല്‍സരങ്ങള്‍ നടക്കുക. നവംബര്‍ ഒന്ന്, നാല്, ഏഴ് തിയതികളിലായാണ് ഡല്‍ഹി, രാജ് കോട്ട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ട്വന്റി  മല്‍സരങ്ങള്‍ നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss