|    Oct 20 Fri, 2017 3:35 am

തിരുവനന്തപുരത്ത് ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി

Published : 3rd February 2016 | Posted By: swapna en

yuvati
തിരുവനന്തപുരം: കാഞ്ഞിരംകുളം കരിങ്കുളത്ത് ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മധ്യവയസ്‌കന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാരയ്ക്കാമണ്ഡപം സ്വദേശി ബഷീര്‍(49) ആണ് മരിച്ചത്.കൊലപ്പെടുത്തിയ ശേഷം കാറില്‍ മൃതദേഹം വലിച്ചെറിഞ്ഞതാവാമെന്നാണ് പോലിസ് ഭാഷ്യം. കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ബിഎന്‍വി ലോഡ്ജിന്റെ ഉടമയാണ് ബഷീര്‍.

രണ്ടു ദിവസം മുമ്പാണ് തിരുവനന്തപുരത്ത് യുവാവിനെ ഒരു സംഘം പേര്‍ തല്ലിക്കൊന്നത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് നഗരസഭാ ശുചീകരണ തൊഴിലാളിയെയും വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ തലസ്ഥാനത്ത് കണ്ടെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക