|    Dec 12 Tue, 2017 11:19 pm
FLASH NEWS
Home   >  Just In   >  

തിരുവനന്തപുരത്ത് അമ്മയും മകനും വീടിനകത്ത് കത്തികരിഞ്ഞ നിലയില്‍

Published : 27th October 2017 | Posted By: mi.ptk

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ അമ്മയെയും മകനെയും വീടിനകത്ത് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി.  വെള്ളറട ചുണ്ടില്‍ വേങ്കിലിവിള ആര്യപ്പള്ളി വീട്ടില്‍ മേരി (70), മകന്‍ ജോണ്‍ (40) എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വ്യത്യസ്ത മുറികളിലാണ് കാണപ്പെട്ടത്. മേരിയുടെ മൃതദേഹം കട്ടിലിലും ജോണിന്റെ മൃതദേഹം സമീപത്തെ മുറിയിലെ തറയിലുമാണ് കാണപ്പെട്ടത്. പുലര്‍ച്ചെ സമീപവാസിയായ യുവാവ് പുറത്തിറങ്ങിയപ്പോള്‍ മേരിയുടെ വീടിന്റെ ജനാലയിലൂടെ തീകത്തുന്നതായി കണ്ടു. ഉടന്‍ സമീപത്തു താമസിക്കുന്ന വാര്‍ഡ് മെമ്പറെ വിവരം അറിയിക്കുകയും അദ്ദേഹം പോലീസിനെയും മറ്റും അറിയിക്കുകയുമായിരുന്നു. വീടിന്റെ മുന്‍വശത്തെയും പുറകുവശത്തെയും വാതിലുകള്‍ പൂട്ടിയ നിലയിലായിരുന്നു.
പോലീസെത്തിയാണ് തീയണച്ചത്. കട്ടിലില്‍ കിടന്ന മേരിയുടെ കാലുകള്‍ പ്ലാസ്റ്റിക് വയര്‍കൊണ്ട് കെട്ടിയിരുന്നു. ജോണിന്റെ കാലുകള്‍ ബന്ധിപ്പിച്ച് സമീപത്തെ മേശയില്‍ കെട്ടിയിരുന്നു. ജോണ്‍ കിടന്ന സ്ഥലത്തുനിന്ന് മേരി കിടന്ന കട്ടില്‍ വരെ വസ്ത്രം വിതറിയശേഷം പെട്രോള്‍ ഒഴിച്ച നിലയിലാണ്. തീപ്പെട്ടിയും പെട്രോളും മകന്‍ കിടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും മുറിയില്‍ നിന്ന് ഇറങ്ങിയോടാതിരിക്കാനാണ് കാലുകള്‍ ബന്ധിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
വെള്ളറട എസ്‌ഐ വിജയകുമാറിന്റെയും സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ഫ്രാന്‍സിസിന്റെയും നേതൃത്വത്തില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക