|    Aug 16 Thu, 2018 10:06 am
Home   >  Pravasi  >  Gulf  >  

തിരുവനന്തപുരം സ്വദേശി അല്‍ ഹസയില്‍ ഹൃദയാഘാതം മൂലം മരിച്ചു

Published : 24th March 2018 | Posted By: AAK

അല്‍ ഹസ: സൗദി അറേബ്യയിലെ അല്‍ ഹസയില്‍ തിരുവനന്തപുരം കോട്ടൂര്‍ സ്വദേശി ബിനുകുമാര്‍ (43) ഹൃദയാഘാതം മൂലം മരിച്ചു. നിര്‍മാണ തൊഴിലാളിയായ ഇദ്ദേഹം രാവിലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് അല്‍ ജാബറിലെ താമസ സ്ഥലത്ത് കസേരയില്‍ ബോധമറ്റ നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ അനിത കുമാരി. മക്കള്‍ അഖില്‍, ആതിര. ഹുഫൂഫ് കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികള്‍ക്ക് നവയുഗം പ്രതിനിധി ഹുസയ്ന്‍ കുന്നിക്കോട് നേതൃത്വം നല്‍കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss