|    Aug 23 Wed, 2017 4:10 am
FLASH NEWS
Home   >  Todays Paper  >  page 10  >  

തിരുവനന്തപുരം ലുലുമാളിന് മുഖ്യമന്ത്രിശിലയിട്ടു

Published : 21st August 2016 | Posted By: SMR

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയുംവേണ്ടെന്നും മുഖ്യമന്ത്രിപിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിര്‍മിക്കുന്നലുലുമാളിന്റെശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വലിയതോതിലുള്ള വികസനമാണ് ലുലുമാളിലൂടെ തിരുവനന്തപുരത്ത് സംഭവിക്കാന്‍ പോവുന്നത്. കേരളത്തിന്റെ വ്യവസായ വികസനത്തിന് യൂസഫലിയെ പോലുള്ള സംരംഭകരുടെ പിന്തുണ ആവശ്യമാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക്തൊഴില്‍ നല്‍കാന്‍ ലുലുമാളിലൂടെയൂസഫലിക്ക് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലുലു മാളിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ്തലസ്ഥാന നഗരിയില്‍ തുടക്കം കുറിച്ചത്. പ്രതിപക്ഷനേതാവ്ചെന്നിത്തല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ മാളിന്റെയും ഇ ചന്ദ്രശേഖരന്‍ ഹോട്ടലിന്റെയും കണ്‍വന്‍ഷന്‍ സെന്ററിന്റെയും മാതൃക അനാച്ഛാദനം ചെയ്തു. ശശി തരൂര്‍ എംപി പൈലിങ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ഒ രാജഗോപാല്‍ എംഎല്‍എ ലുലുമാളിന്റെ      ബ്രോഷര്‍ ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. 2,000 കോടി രൂപയുടെ നിക്ഷേപവും 5,000ലധികം തൊഴിലവസരങ്ങളുമാണ് പദ്ധതിയോടനുബന്ധിച്ച് ഉണ്ടാവുക.
ഷോപ്പിങ് മാള്‍ കൂടാതെ ഹോട്ടല്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവയും പദ്ധതിക്കായി ഏറ്റെടുത്ത 20 ഏക്കറില്‍ ഉണ്ടാവും. 2018 ആദ്യത്തോടെ ഷോപ്പിങ് മാളിന്റെയും 2019 മാര്‍ച്ചോടെ ഹോട്ടലിന്റെയും കണ്‍വന്‍ഷന്‍ സെന്ററിന്റെയും പണി പൂര്‍ത്തിയാക്കുമെന്ന് ലുലുഗ്രൂപ്പ് സാരഥി എം എ യൂസഫലി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക