|    Oct 22 Sun, 2017 6:36 am
Home   >  Todays Paper  >  Page 1  >  

തിരുവനന്തപുരം റെയില്‍പ്പാത ഇരട്ടിപ്പിക്കാന്‍ അനുമതി

Published : 4th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തിരുവനന്തപുരം-കന്യാകുമാരി റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനും വൈദ്യുതീകരണത്തിനും കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 86.56 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. 1431.90 കോടി രൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നു. പ്രതിവര്‍ഷം അഞ്ചു ശതമാനം വര്‍ധനയോടെ പദ്ധതി പൂര്‍ത്തിയാവുമ്പോഴേക്കും 1552.94 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2020-21ഓടെയാണ് പദ്ധതി പൂര്‍ത്തിയാവുക.  പാത ഇരട്ടിപ്പിക്കുന്നതോടെ ഇതുവഴിയുള്ള യാത്രയും ചരക്കുനീക്കവും വേഗത്തിലാവും. അതോടൊപ്പം ഭാവിയില്‍ ഉണ്ടാവുന്ന അധിക തിരക്ക് ഒഴിവാക്കാനും സാധിക്കും. 2019ല്‍ വിഴിഞ്ഞം തുറമുഖം വരുന്നതോടെ ഈ മേഖലയിലൂടെയുള്ള ചരക്കുനീക്കം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട 30 ശതമാനം ചരക്കുനീക്കം റെയില്‍വേ വഴി ആയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക