|    Aug 20 Mon, 2018 1:03 pm
FLASH NEWS
Home   >  Kerala   >  

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡയാലിസിസ് യൂനിറ്റില്‍ അണുബാധ കണ്ടെത്തി

Published : 10th July 2018 | Posted By: G.A.G

തിരുവനന്തപുരം. മെഡിക്കല്‍കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റില്‍ അണുബാധ സാന്നിധ്യം കണ്ടെത്തി. ബര്‍ക്കോള്‍ഡേറിയ ബാക്ടീരിയ ബാധയാണ് ഉണ്ടായത്. ഡയാലിസിസ് യൂനിറ്റില്‍ ആശുപത്രി അധികൃതര്‍ നടത്തുന്ന ദൈനംദിന പരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്. ഉടന്‍തന്നെ യൂനിറ്റ് അണുവിമുക്തമാക്കി. പ്രതിദിന പരിശോധനയിലാണ് ഡയാലിസിസ് യൂനിറ്റിലെ അഞ്ച് മെഷീനുകളില്‍ അണുബാധ സ്ഥിരീകരിച്ചതെന്നും ഉടനെ ഡയാലിസിസ് യൂനിറ്റ് അടച്ച് ആര്‍ഒ പ്ലാന്റ് അടക്കം അണുവിമുക്തമാക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡയാലിസിസിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിലുണ്ടായ പിഴവോ വെള്ളം ശുദ്ധമല്ലാത്തതോ ആകാം ബാക്ടീരിയ ബാധയ്ക്ക് കാരണമെന്ന് കരുതുന്നു. വൃക്ക തകരാറിനെ തുടര്‍ന്ന് ശാരീരികമായി അവശരായി കഴിയുന്ന രോഗികള്‍ക്ക് രോഗപ്രതിരോധ ശേഷിയും നന്നെ കുറവാണ്. ബാക്ടീരിയ ബാധയുണ്ടായാല്‍ ശ്വാസകോശം, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകാനും സന്ധികളില്‍ നീര്‍ക്കെട്ടിനും കാരണമാകും. അണുബാധ കണ്ടെത്തിയ സമയത്ത് ഡയാലിസിസിന് വിധേയരായ ആറു രോഗികളുണ്ടായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss