|    Jul 21 Sat, 2018 1:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അടിയന്തര ചികില്‍സാ വിഭാഗം തുടങ്ങും

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: തമിഴ്‌നാട്ടുകാരനായ മുരുകന് ചികില്‍സ നല്‍കുന്നതില്‍ പിഴവ് വരുത്തിയെന്ന് കണ്ടെത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അടിയന്തര ചികില്‍സാ വിഭാഗം തുടങ്ങാന്‍ തീരുമാനം. ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അപകടത്തില്‍പെട്ട് ഗുരുതരാവസ്ഥയിലായ മുരുകനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അടിയന്തര ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പാലിച്ചില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഉന്നതതല യോഗം വിളിച്ച് അടിയന്തര ചികില്‍സാ വിഭാഗം തുടങ്ങാന്‍ തീരുമാനിച്ചത്. രോഗികളെ ഗുരുതരാവസ്ഥ അനുസരിച്ച് വേര്‍തിരിച്ചായിരിക്കും ചികില്‍സ. ഹൃദ്രോഗം, ന്യൂറോ, അനസ്തീഷ്യ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധര്‍ ചികില്‍സാ സംഘത്തിലുണ്ടായിരിക്കും. ഓരോ വിഭാഗത്തിലും ആവശ്യമായ വെന്റിലേറ്ററുകളുടെ എണ്ണം നിശ്ചയിച്ച് അറിയിക്കാനും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ട്രോമാകെയര്‍ സംവിധാനം കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളുടെ ആദ്യപടിയായാണ്് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടങ്ങുന്ന പ്രത്യേക അടിയന്തര ചികില്‍സാ വിഭാഗം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss