|    Sep 22 Fri, 2017 6:36 am
Home   >  Kerala   >  

തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി;ഒഴിവായത് വന്‍ദുരന്തം

Published : 28th August 2016 | Posted By: mi.ptk

magalapuram-express

തൃശൂര്‍: അങ്കമാലിയ്ക്ക് സമീപം തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി. പുലര്‍ച്ചെ രണ്ട് മണിയ്ക്ക് ശേഷം അങ്കമാലിയ്ക്കും ഇരിങ്ങാലക്കുടയ്ക്കുമിടയില്‍ കറുകുറ്റിയിലാണ് അപകടമുണ്ടായത്.
പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ വ്യക്തമാക്കി. സ്റ്റേഷന്‍ വിട്ട ഉടനെതന്നെ ആയതിനാല്‍ ട്രെയിനിന് വേഗത കുറവായത് വന്‍ദുരന്തം ഒഴിവാക്കി.
അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. നിസാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ട്രെയിനിലെ യാത്രക്കാരെ ബസിലാണ് തൃശൂര്‍ സ്റ്റേഷനിലെത്തിച്ചത്.
ട്രെയിനിലെ ആദ്യ അഞ്ച് ബോഗികള്‍ കടന്നുപോയതിന് ശേഷമാണ് അപകടമുണ്ടായത്. ഇതില്‍ എസി കോച്ചുകളും ഉള്‍പ്പെടും. ട്രെയിനിലെ 12 ബോഗികളാണ് പാളം തെറ്റിയത്. ബോഗികള്‍ ഒരു വശത്തേയ്ക്ക് ചരിഞ്ഞ നിലയിലാണ്. ട്രെയിന്‍ അല്പം കൂടി വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ ബോഗികള്‍ മറിയുമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
പൂര്‍ണമായും തകര്‍ന്ന റെയില്‍പാളങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്ന് റെയില്‍വേ അറിയിച്ചു. ബോഗികള്‍ മറ്റി പാളംപുന:സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
train

പാളങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ സമയം ആവശ്യമുള്ളതിനാല്‍ നിലവില്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പല ട്രെയിനുകളും റദ്ദാക്കുകയും ചിലത് വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയില്‍ രാവിലെ മുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.
അട്ടിമറി സാധ്യത തള്ളിയ റെയില്‍വേ സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്.
തിരുവനന്തപുരം:0471 2320012
തൃശൂര്‍:0471 2429241

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക