|    Mar 24 Sat, 2018 12:02 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തിരുവനന്തപുരം: അവസാന ലാപ്പിലും ഒപ്പത്തിനൊപ്പം; പ്രതീക്ഷ കൈവിടാതെ മുന്നണികള്‍

Published : 15th May 2016 | Posted By: SMR

secretariat

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ അവസാന ലാപ്പിലും ഇരുമുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ശക്തമായ പ്രചാരണത്തിനൊടുവില്‍ ആര്‍ക്കും മൈല്‍ക്കൈ അവകാശപ്പെടാനില്ലാതെ ഒപ്പത്തിനൊപ്പമെന്ന് പറയാവുന്ന ജില്ലയില്‍ എല്ലാവിധ പ്രവചനങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെതിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ അവസാന ലാപ്പിലും ഇരുമുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ശക്തമായ പ്രചാരണത്തിനൊടുവില്‍ ആര്‍ക്കും മൈല്‍ക്കൈ അവകാശപ്പെടാനില്ലാതെ ഒപ്പത്തിനൊപ്പമെന്ന് പറയാവുന്ന ജില്ലയില്‍ എല്ലാവിധ പ്രവചനങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെടുകയാണ്. ടുകയാണ്. സാമുദായിക സമവാക്യങ്ങളും അടിയൊഴുക്കുകളും വിധിനിര്‍ണയിക്കുന്ന തലസ്ഥാനത്ത് കരുതലോടെയായിരുന്നു മുന്നണികളുടെ പ്രവര്‍ത്തനങ്ങള്‍.
തലസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ നേടുന്നവര്‍ കേരളത്തിന്റെ ഭരണചക്രം ചലിപ്പിക്കുമെന്ന അപൂര്‍വ രീതിശാസ്ത്രത്തിന്റെ ആവര്‍ത്തനമുണ്ടാവുമോയെന്നറിയാന്‍ കുറച്ചുദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും. എല്‍ഡിഎഫും യുഡിഎഫും തുല്യശക്തികളായ തലസ്ഥാനത്ത് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14 സീറ്റില്‍ എട്ടും യുഡിഎഫ് നേടി. തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയും യുഡിഎഫിന്റെ അക്കൗണ്ടിലായി. മല്‍സരം കടുത്തതാണെങ്കിലും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് യുഡിഎഫ് ക്യാംപിന്റെ അവകാശവാദം. അതേസമയം, എട്ടുസീറ്റുകള്‍ നേടി ജില്ല പിടിക്കാനാവുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വോട്ടിങ് നിലയനുസരിച്ച് എല്‍ഡിഎഫ് 11 മണ്ഡലത്തിലും യുഡിഎഫ് രണ്ടു മണ്ഡലത്തിലും ബിജെപി ഒരിടത്തും മുന്നിലാണ്.
2011ല്‍ നിര്‍ണായകശക്തിയായ എസ്ഡിപിഐ ഇത്തവണ മികച്ച മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. നെടുമങ്ങാട്, അരുവിക്കര, വാമനപുരം, കാട്ടാക്കട, ആറ്റിങ്ങല്‍, വര്‍ക്കല എന്നീ ആറു മണ്ഡലങ്ങളിലാണ് എസ്ഡിപിഐ-എസ്പി സഖ്യം മല്‍സരരംഗത്തുള്ളത്. സിപിഎം മുന്‍ ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വി ശിവന്‍കുട്ടി, മുന്‍മന്ത്രി സി ദിവാകരന്‍, ടി എന്‍ സീമ എന്നിവരാണ് എല്‍ഡിഎഫില്‍നിന്ന് മല്‍സരിക്കുന്ന പ്രമുഖര്‍. മന്ത്രി വി എസ് ശിവകുമാര്‍, സ്പീക്കര്‍ എന്‍ ശക്തന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, കെ മുരളീധരന്‍, എം എ വാഹിദ് എന്നിരാണ് യുഡിഎഫിലെ പ്രമുഖര്‍. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ വി മുരളീധരന്‍, ഒ രാജഗോപാല്‍, പി കെ കൃഷ്ണദാസ് എന്നിവരെയാണ് ബിജെപി രംഗത്തിറക്കിയിട്ടുള്ളത്.അഞ്ചുമണ്ഡലങ്ങളില്‍ ശക്തമായ ത്രികോണമല്‍സരത്തിനാണ് വേദിയാവുന്നത്.
ഇതില്‍ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ പോരാട്ടം പ്രവചനാതീതവുമാണ്. കോവളത്തും കാട്ടാക്കടയിലും കടുത്ത മല്‍സരമാണ് നടക്കുന്നത്. തലസ്ഥാനത്ത് ഇത്തവണയും ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് മുന്നണികള്‍ അടിവരയിടുന്നു. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം മണ്ഡലങ്ങളില്‍ എല്‍ഡിഎഫും വര്‍ക്കല, അരുവിക്കര, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യുഡിഎഫിനും ആശങ്കകളൊന്നുമില്ല. നെടുമങ്ങാട്ടും പാറശ്ശാലയിലും കടുത്ത മല്‍സരം നേരിടുന്നുണ്ട്. നേമത്ത് വിധിനിര്‍ണയത്തില്‍ മുഖ്യഘടകമാവുന്ന ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമാണ് മുന്നണികളെ ആശങ്കയിലാക്കുന്നത്. തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ ക്രോസ് വോട്ടിങ്ങിന് സാധ്യതകളുണ്ടെന്ന ആരോപണങ്ങളുമുയര്‍ന്നിരുന്നു. ബിജെപി, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നായിരുന്നു റിപോര്‍ട്ടുകള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss