|    Jan 23 Mon, 2017 1:56 am
FLASH NEWS

തിരുവത്ര മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ നെല്‍ കൃഷിയിറക്കാന്‍ തീരുമാനം

Published : 18th October 2016 | Posted By: Abbasali tf

ചാവക്കാട്: മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തിലെ നൂറ് ഏക്കര്‍ ഭൂമിയില്‍ നെല്‍ കൃഷിയിറക്കാന്‍ തീരുമാനം. തിരുവത്ര മത്തിക്കായല്‍ മുട്ടില്‍ കോള്‍ ഗ്രൂപ്പ് ഫാമിങ് സംഘം വാര്‍ഷിക യോഗത്തിലാണ് തീരുമാനം. തുടര്‍ച്ചയായ നഷ്ടത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയിരുന്നില്ല. പാടശേഖരത്ത ില്‍ കുമിഞ്ഞു കൂടുന്ന കുളവാഴയും മറ്റു കളകളും നീക്കം ചെയ്യുന്നതിന് വലിയ സാമ്പത്തിക ബാധ്യത വന്നതുമൂലമാണ് കര്‍ഷകര്‍ കഴിഞ്ഞ തവണ കൃഷി ഇറക്കിയിരുന്നില്ല. കാല്‍ നൂറ്റാണ്ടോളം തരിശിട്ടു കിടന്ന പാടശേഖരത്തില്‍ നീണ്ട ഇടവേളക്കു ശേഷമാണ് 2006ല്‍ കൃഷി ഇറക്കുവാന്‍ തുടങ്ങിയത്. ഭൂമിയുള്ളവര്‍ സ്വന്തം സ്ഥലത്തും അല്ലാത്തവര്‍ ഭൂമി പാട്ടത്തിനെടുത്തുമാണ് കൃഷി ആരംഭിച്ചത്. സര്‍ക്കാറില്‍ നിന്നും നഗരസഭയില്‍ നിന്നും കര്‍ഷകര്‍ക്ക് വലിയ സഹായം ലഭിക്കാതെ വന്നതോടെ കൃഷി നഷ്ടമാവുകയായിരുന്നു.  ജലസേചന സൗകര്യത്തിന് നഗരസഭ മുന്‍ കൈയെടുത്ത് നിര്‍മിച്ച പമ്പ് ഹൗസുകളില്‍ ഇനിയും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തിടത്ത് വൈദ്യുതി ലഭ്യമാക്കണമെന്നും കര്‍ഷകര്‍ ആവശ്യമുന്നയിക്കുന്നുണ്ട്. മറ്റു കോ ള്‍പടവുകളെ അപേക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഈ കോള്‍പ്പടവില്‍ ഇല്ലാത്തതിനാ ല്‍ കൃഷിയിറക്കാന്‍ വന്‍ ചെലവാണ് വരുന്നതെന്നും പാടശേഖരത്തിലെ ചണ്ടി നീക്കം ചെയ്യാന്‍ നഗരസഭ പ്രത്യേകം ഫണ്ട് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. പി പി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പി കെ ബാലന്‍, എ പി ബാലകൃഷ്ണന്‍, ടി എ അക്ബര്‍, പി എം നാസര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക