|    Aug 21 Mon, 2017 5:43 pm
FLASH NEWS

തിരുവത്രയില്‍ കാറിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

Published : 11th August 2017 | Posted By: fsq

 

ചാവക്കാട്: തിരുവത്ര പുതിയറ ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് വഴിയാത്രികനായ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാളെ പ്രതി സ്ഥാനത്തേക്ക് കൊണ്ടു വരാന്‍ ശ്രമം നടന്നെങ്കിലും പോലിസിന്റെ ഇടപെടല്‍മൂലം അതു നടക്കാതെ പോയി. ഗുരുവായൂര്‍ കാരക്കാട് പൂക്കില്ലത്ത് വീട്ടില്‍ ഷഹീറി(40)നേയാണ് ചാവക്കാട് എസ്‌ഐമാരായ എം കെ രമേഷ്, എ വി രാധാകൃഷ്ണന്‍, എഎസ്‌ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയെ ഇടിച്ചു വീഴ്ത്തിയ കാറിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം പോലിസിനെ ലഭിച്ചിരുന്നെങ്കിലും ഡ്രൈവറെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ഇന്നലെ രാവിലെ വാടക ഡ്രൈവറെ പ്രതി സ്ഥാനത്തേക്ക് കൊണ്ടു വരാന്‍ ശ്രമം നടന്നത്. ഇതു പ്രകാരം പാലയൂര്‍ കണ്ണികുത്തി സ്വദേശിയായ യുവാവ് കുറ്റം ഏറ്റെടുത്ത് ഇന്നലെ രാവിലെ സ്‌റ്റേഷനിലെത്തി. എന്നാല്‍, അപകടം സംബന്ധിച്ച പോലിസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പതറുകയായിരുന്നു. ലക്ഷം രൂപ ഓഫര്‍ നല്‍കിയിരുന്നതായി ഇയാള്‍ പോലിസിനോട്് സമ്മതിച്ചു. ഇതോടെ കാര്‍ ഓടിച്ചിരുന്ന യഥാര്‍ഥ ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറോടേയാണ് തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്‌കൂളിനടുത്ത് കാളീടകത്ത് ബാഹുലേയന്റെ ഏക മകന്‍ വിവേകി(കുട്ടപ്പന്‍-18)നെ കാറിടിച്ചത്. തലക്ക് സാരമായി പരിക്കേറ്റ വിവേകിനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ അറസ്റ്റിലായ െ്രെഡവര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക