|    Apr 24 Mon, 2017 10:32 pm
FLASH NEWS

തിരുവടി-പാലാട്ടുതറ തോട്ടുപാലം ഗതാഗത സജ്ജമായി

Published : 14th November 2016 | Posted By: SMR

ആലത്തൂര്‍: തരൂര്‍ നിയോജക മണ്ഡലത്തിലെ പുതുക്കോട് ഗ്രാമപ്പഞ്ചായത്തിലെ തിരുവടി-പാലാട്ടുതറ തോട്ടു പാലത്തിന്റേയും അനുബന്ധ റോഡിന്റേയും ഉദ്ഘാടനം പട്ടികജാതി-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. തോട്ടുപാലവും അനുബന്ധറോഡും തച്ചനടിപ്ലാഴി റോഡില്‍ അയ്യപ്പന്‍ കുന്നില്‍ നിന്ന് തുടങ്ങി വടക്കഞ്ചേരി പാടൂര്‍ റോഡില്‍ കണക്കനൂര്‍ ഭാഗത്താണ് അവസാനിക്കുന്നത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 86 ലക്ഷം ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാലാട്ടുതറ പാലം പരിസരത്ത് നടന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെംബര്‍ വി മീനാകുമാരി, പുതുക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എ ഇസ്മയില്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി രജേഷ് ചന്ദ്രന്‍ , ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day