|    Jan 19 Thu, 2017 8:40 pm
FLASH NEWS

തിരുവഞ്ചൂരിന് പിന്തുണയുമായി ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകര്‍

Published : 20th April 2016 | Posted By: SMR

കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിലെ ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജനപ്രതിനിധിയും മന്ത്രിയുമായതിനു ശേഷം കോട്ടയത്തെ സാംസ്‌കാരിക രംഗത്തിനു പുത്തന്‍ ഉണര്‍വും ഓജസ്സും പകര്‍ന്നു നല്‍കുന്ന നടപടികള്‍ സ്വീകരിച്ചതായി യോഗം വിലയിരുത്തി. രണ്ട് അന്താരാഷ്ട്ര പ്രാദേശിക ചലച്ചിത്ര മേളകള്‍, അരവിന്ദായനം, ചലച്ചിത്ര അവാര്‍ഡ് വിതരണം, രാകേന്ദു, കുട്ടികള്‍ക്കുള്ള ചലച്ചിത്ര ക്യാംപ് തുടങ്ങിവ കോട്ടയത്ത് സാധ്യമായത് തിരുവഞ്ചൂരിന്റെ നേതൃത്വത്തിലാണ്.
തുടര്‍ന്നും കോട്ടയത്ത് സാംസ്‌കാരിക അന്തരീക്ഷം സജീവമായി നിലനിര്‍ത്താന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജനപ്രതിനിധിയായി തുടരേണ്ടത് അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ചലച്ചിത്ര സംവിധായകരായ ജോഷി മാത്യു, പ്രദീപ് നായര്‍, നടന്‍ പ്രേം പ്രകാശ്, തിരക്കഥാകൃത്ത് ഡോ.ബോബി, സംഗീതജ്ഞന്‍ വീരമണി, നിര്‍മാതാക്കളായ ജോഷി തോമസ്, സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ഷാജി തുടങ്ങി ഒട്ടേറെ ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക