|    Jul 29 Sat, 2017 5:14 pm
FLASH NEWS

തിരുമുല്ലാവാരം ക്ഷേത്രത്തില്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 30th July 2016 | Posted By: SMR

കൊല്ലം: തിരുമുല്ലാവാരം ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  രണ്ടിന് പുലര്‍ച്ചെ 2 ന് തര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ച് വൈകീട്ട് മൂന്നിന് അവസാനിക്കും. ദേവസ്വംബോര്‍ഡ്, ക്ഷേത്രോപദേശക സമിതി, ജില്ലാ ഭരണകൂടം, സിറ്റി പോലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, ആരോഗ്യവകുപ്പ്, പിഡബ്ലൂഡി, കെഎസ്ഇബി, വാട്ടര്‍ അതോററ്റി, കെഎസ്ആര്‍ടിസി, എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഏകോപനത്തോടെയാണ് വാവ് ബലി തര്‍പ്പണചടങ്ങുകള്‍ നടക്കുക. സുരക്ഷയൊരുക്കാന്‍ പ്രദേശത്ത് ആയിരത്തോളം പോലീസുകാരെ വിന്യസിക്കും. ഇരുപതോളം നിരീക്ഷണ ക്യാമറകള്‍, പത്ത് ലൈഫ്ഗാര്‍ഡുകള്‍, രണ്ട് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍, ആംബുലന്‍സ് സംവിധാനങ്ങള്‍, അലോപ്പതി, ഹോമിയോപ്പതി ഡോക്‌ടേഴ്‌സ്, എമര്‍ജന്‍സിമെഡിക്കല്‍ സര്‍വീസ് എന്നീ ആധുനിക സംവിധാനങ്ങള്‍ ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്. മെറ്റല്‍ ഡിക്ടര്‍ വഴിയാണ് ഭക്തജനങ്ങളെ ക്ഷേത്രത്തിന് ഉള്ളിലേയ്ക്ക് പ്രവേശിക്കുന്നത്.  ക്ഷേത്ര കുളത്തിന് സമീപത്ത് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഒരു സമയത്ത് 500 പേര്‍ക്ക് ഇരുന്ന് ബലി തര്‍പ്പണം നടത്തുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കൂപ്പണുകള്‍ ക്ഷേത്രത്തിന് മുന്നിലുള്ള കൗണ്ടറുകളിലും, ബലി തര്‍പ്പണ കേന്ദ്രങ്ങളിലും, മറ്റ് ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലും ലഭിക്കും. മുണ്ടാലുംമൂട്ടില്‍ നിന്നും സമുദ്ര സ്‌നാനഘട്ടം വരെ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ കടത്തി വിടില്ല. വാര്‍ത്താ സമ്മേളനത്തില്‍ ബിഎസ് സെന്‍, എ വിനോദ്,  എ കെ ബോബി , വി അജി  എന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക