|    Mar 28 Tue, 2017 7:31 pm
FLASH NEWS

തിരുപ്പൂര്‍ വാഹനാപകടം: മരണം നാലായി

Published : 17th July 2016 | Posted By: SMR

കൊല്ലം: തിരുപ്പൂരിലെ പല്ലളത്ത് വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പേരയം കൂടാരം എസ്‌ജെ ഹൗസില്‍ ഷിഹാബുദ്ദീന്‍-ജുലൈന ദമ്പതികളുടെ മകന്‍ ഷുഹൈബ് (19) ആണ് ഇന്നലെ മരിച്ചത്. കോവൈ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ പുലര്‍ച്ചെയാണ് ഷുഹൈബിന്റെ മരണം. പേരയം പുളിക്കത്തുണ്ടില്‍ റെനീഷ് മന്‍സിലില്‍ അബ്ദുല്‍ ലത്തീഫ്-റഹ്മത്ത്ബീവി ദമ്പതികളുടെ മകന്‍ റെനീഫ്(18), കമ്പിവിള വലിയവിള ജെ ആര്‍ മന്‍സിലില്‍ ജമാലുദ്ദീന്‍-റഷീദബീവി ദമ്പതികളുടെ മകന്‍ അബ്ദുല്‍ ജലീല്‍ (27), മൈലാപ്പൂര് തൈക്കാവ്മുക്ക് മാലാച്ചേരി വീട്ടില്‍ താഹാ-ഷാഹിദാ ദമ്പതികളുടെ മകന്‍ മുഹമ്മദ് റാഫി(19) എന്നിവര്‍ അപകടസമയത്തുതന്നെ മരിച്ചിരുന്നു.
പല്ലടം-പൊള്ളാച്ചി റോഡില്‍ കാമനായ്ക്കപാളയത്ത് വെള്ളിയാഴ്ച വൈകീട്ട് 5.20ഓടെയാണ് അപകടം. തിരുപ്പൂരില്‍ നിന്ന് കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരേ വന്ന ലോറി ഇടിക്കുകയായിരുന്നു. കാറിലുണ്ടായ മാണാലിമുക്ക് സജാദ് കോവൈ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കച്ചവടത്തിനായി തിരുപ്പൂരില്‍ നിന്നു തുണികള്‍ വാങ്ങി മടങ്ങുകയായിരുന്നു ഇവര്‍.
ജൂബിനയാണ് മരിച്ച ഷുഹൈബിന്റെ സഹോദരി. മുഹമ്മദ് റാഫിയുടെ സഹോദരന്‍: മുഹമ്മദ് ഷാഫി. ജലീലിന്റെ ഭാര്യ: അന്‍സി. റനീഫിന്റെ സഹോദരന്‍: റനീസ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day