|    Sep 22 Fri, 2017 8:48 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

തിരുപ്പൂര്‍ അപകടം: ഒരാള്‍കൂടി മരിച്ചു

Published : 18th July 2016 | Posted By: SMR

കൊല്ലം: തിരുപ്പൂരിലെ പല്ലളത്തുണ്ടായ വാഹനാപകടത്തില്‍ ചികില്‍സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. കോവൈ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഉമയനല്ലൂര്‍ മാഞ്ഞാലിമുക്ക് കുറ്റിവിള വടക്കതില്‍ ജലാലുദ്ദീന്‍-ജലീല ദമ്പതികളുടെ മകന്‍ സജാദ്(22) ആണ് ഇന്നലെ രാവിലെ മരിച്ചത്. പേരയം പുളിക്കത്തുണ്ടില്‍ റെനീഷ് മന്‍സിലില്‍ അബ്ദുല്‍ ലത്തീഫ്-റഹ്മത്ത് ബീവി ദമ്പതികളുടെ മകന്‍ റനീഫ്(18), കമ്പിവിള വലിയവിള ജെ ആര്‍ മന്‍സിലില്‍ ജമാലുദ്ദീന്‍- റഷീദബീവി ദമ്പതികളുടെ മകന്‍ അബ്ദുല്‍ ജലീല്‍ (27), മൈലാപ്പൂര് തൈക്കാവ്മുക്ക് മാലാച്ചേരി വീട്ടില്‍ താഹാ- ഷാഹിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് റാഫി(19) എന്നിവര്‍ സംഭവസമയത്തും പേരയം കൂടാരം എസ് ജെ ഹൗസില്‍ ഷിഹാബുദ്ദീന്‍- ജുലൈന ദമ്പതികളുടെ മകന്‍ ഷുഹൈബ് (19) ശനിയാഴ്ച പുലര്‍ച്ചെയും മരിച്ചിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് 5.20ന് പല്ലടം-പൊള്ളാച്ചി റോഡില്‍ കാമനായ്ക്കപാളയത്തായിരുന്നു അപകടം. കച്ചവടത്തിനായി തിരുപ്പൂരില്‍ നിന്ന് തുണികള്‍ വാങ്ങി മടങ്ങുംവഴി ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിക്കുകയായിരുന്നു. സജാദിന്റെ സഹോദരി: ജാസ്മി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക