|    May 23 Tue, 2017 4:35 pm
FLASH NEWS

തിരുനെല്‍വേലിയില്‍ ബസ് അപകടം; അഞ്ചു മലയാളികളടക്കം 10 മരണം

Published : 8th January 2016 | Posted By: swapna en

bus_tn_759

തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ  അഞ്ചു മലയാളികളടക്കം 10 പേര്‍ മരിച്ചു.നാഗര്‍കോവില്‍-തിരുനല്‍വേലി ദേശീയപാതയില്‍ വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറയി പുലര്‍ച്ചെ അഞ്ചരയോടെയാണ് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞത്. ഏഴുപേര്‍ തല്‍ക്ഷണം മരിച്ചു. മൂന്നു പേര്‍ തിരുനെല്‍വേലി ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മരിച്ചവര്‍ തിരുവനന്തപുരം വലിയതുറ സ്വദേശികളാണ്. 24 പേര്‍ പരിക്കേറ്റ ചികില്‍സയിലാണ്. ഇതില്‍ പകുതി പേരുടെയും നില ഗുരുതരമാണ്. വേളാങ്കണിയിലേക്ക് പോയി മടങ്ങുന്ന യാത്രക്കാരാണ് മരിച്ച മലയാളികള്‍. തിരുവനന്തപുരത്തേക്ക് പ്രതിദിന സര്‍വ്വീസ് നടത്തുന്ന ലക്ഷ്വറി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day