|    Jan 16 Mon, 2017 8:34 pm
FLASH NEWS

തിരുനെല്ലി ഉപതിരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് സ്വന്തം പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാം

Published : 15th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തിരുനെല്ലി ഡിവിഷനിലേക്ക് 21നു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ചുമതലയുള്ള ജീവനക്കാര്‍ക്ക് അതാതു പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാം. വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം.    വാര്‍ഡിലെ വോട്ടറാണെന്നു തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ സമര്‍പ്പിക്കണം. സ്വന്തം പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യുന്നതിന് പ്രതേ്യക അനുമതി ബന്ധപ്പെട്ട ഓഫിസ് മേലധികാരികള്‍ നല്‍കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക