|    Jan 19 Thu, 2017 2:25 pm
FLASH NEWS

തിരുനെല്ലിയില്‍ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Published : 15th October 2016 | Posted By: Abbasali tf

മാനന്തവാടി: തിരുനെല്ലിയിലും പരിസരങ്ങളിലുമായി നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തിരുനെല്ലി ക്ഷേത്രദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശി സജിത് കുമാറിന്റെ മകള്‍ അനുശ്രീ (7), തിരുനെല്ലി ഗുണ്ഡികപ്പറമ്പ് കോളനിവാസികളായ പ്രസാദിന്റെ മകള്‍ വിസ്മയ (11), രാഘവന്റെ മകന്‍ അഭിലാഷ് (19), രാജുവിന്റെ മകള്‍ ചന്ദ്രിക (5) എന്നിവര്‍ക്കാണ് കടിയേറ്റത്. അനുശ്രീയെ വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് തെരുവുനായ ആക്രമിച്ചത്. തുടര്‍ന്ന് കോളനി പരിസരത്ത് വച്ച് അഭിലാഷിനെയും ചന്ദ്രികയെയും കടിച്ചു. രാത്രി മുറ്റത്തിറങ്ങിയപ്പോഴാണ് വിസ്മയക്ക് കടിയേറ്റത്. എല്ലാവര്‍ക്കും കാലിലാണ് പരിക്ക്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക