|    Oct 18 Wed, 2017 7:48 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തിരുനാവായയില്‍ വീണ്ടും കൂടുകൂട്ടി ഓപണ്‍ ബില്‍ഡ് സ്റ്റോര്‍ക്ക്

Published : 6th August 2017 | Posted By: fsq

 

തിരുനാവായ: കേരളത്തില്‍ വളരെ അപൂര്‍വമായി കൂടുവയ്ക്കാറുള്ള ദേശാടനപക്ഷിയായ ഓപണ്‍ ബില്‍ഡ് സ്റ്റോര്‍ക്ക് തിരുനാവായയില്‍ വീണ്ടും താമസമാക്കി. ബാഹ്യഇടപെടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കൂട് വച്ച് മുട്ട വിരിയിക്കുന്ന ഓപണ്‍ ബില്‍ഡ് സ്റ്റോര്‍ക്ക് താമസമാക്കിയിരുന്ന സ്ഥലങ്ങള്‍ കഴിഞ്ഞ വേനലില്‍ സാമൂഹികദ്രോഹികള്‍ തീയിട്ടുനശിപ്പിച്ച് ഇവയെ വേട്ടയാടിയിരുന്നു. ഇതിനെതിരേ പരാതി നിലനില്‍ക്കെയാണ് പരിസ്ഥിതിപ്രവര്‍ത്തകരെയും പക്ഷിനിരീക്ഷകരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഓപണ്‍ ബില്‍ഡ് സ്റ്റോര്‍ക്കിന്റെ 30ഓളം കൂടുക ള്‍ വീണ്ടും ഇവിടെ കണ്ടെത്തിയത്.പരിസ്ഥിതിസംഘടനയായ റീ-ഇക്കോ തിരൂര്‍ ആര്‍ഡിഒക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റെ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എന്‍ മോഹനന്റെ നിര്‍ദേശപ്രകാരം പക്ഷിസങ്കേതങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഓപണ്‍ ബില്‍ഡ് സ്റ്റോര്‍ക്ക് പക്ഷികളുടെ നിരവധി കൂടുകള്‍ കണ്ടെത്തിയത്. കൂടാതെ ദേശാടനപക്ഷികളായ നൈറ്റ് ഹെറോണ്‍, ഓറിയന്റല്‍ ഡാര്‍ട്ടര്‍, പര്‍പ്പിള്‍ ഹെറോണ്‍, കോര്‍മോറാന്റ് എന്നീ പക്ഷികളെയും അവയുടെ കൂടുകളും കണ്ടെത്തിയിട്ടുണ്ട്. പക്ഷികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. റിപോര്‍ട്ട് ഇന്ന് വനംവകുപ്പിന് കൈമാറും. റീ-ഇക്കോയുടെ നിര്‍ദേശ പ്രകാരം തിരുനാവായയെ പക്ഷിസംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ നടപടി തുടങ്ങിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക