|    Jun 25 Sun, 2017 12:32 pm
FLASH NEWS

തിരുനാവായയില്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

Published : 9th November 2016 | Posted By: SMR

തിരൂര്‍: തിരുനാവായയില്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തിരുനാവായ എടക്കുളം ചങ്ങമ്പള്ളി എഎംഎല്‍പി സ്‌കൂളിലെ  മൂന്നാം തരം വിദ്യാര്‍ഥിനിയെയാണ് കാറിലെത്തിയ മുഖംമൂടി ധാരികളായ സംഘം തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചത്.ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. കുട്ടി സ്‌കൂളിലേക്കു വരുമ്പോള്‍ സ്‌കൂളിന്റെ അല്‍പം അകലെയായി നിര്‍ത്തിയിട്ട കാറിലെ ഒരാള്‍ മൊബൈലില്‍ ഒരാളുടെ ഫോട്ടോ കാണിച്ച് ഇതു നിന്റെ ഉപ്പയുടെ ഫോട്ടോയാണോയെന്നും പിതാവിന്റെ പേരെന്താണെന്നും ചോദിച്ചു. കുട്ടി പിതാവിന്റെ പേര് പറഞ്ഞയുടനെ മറ്റൊരാള്‍ കാറിന്റെ ഡോര്‍ തുറന്നു പുറത്തിറക്കി. പന്തികേടു തോന്നിയ കുട്ടി ബഹളം വെച്ച് തൊട്ടടുത്ത വളപ്പിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കാറില്‍ മൂന്നു പേരുണ്ടായിരുന്നതായും അവര്‍ മുഖം മൂടി ധരിച്ചിരുന്നെന്നും കുട്ടി പറഞ്ഞതായി സ്‌കൂള്‍ ജീവനക്കാരന്‍ പറഞ്ഞു. വിവരമറിഞ്ഞു രക്ഷിതാക്കളും നാട്ടുകാരും സ്ഥലത്തെത്തി. യുവാക്കള്‍ ബൈക്കുകളിലും കാറുകളിലുമായി പരിസര പ്രദേശത്തു മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. കുട്ടിയുടെ പിതാവ് പാലക്കുന്നത്ത് സുലൈമാനും പ്രധാനാധ്യാപികയും തിരൂര്‍ പോലിസില്‍ പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക