|    Jan 20 Fri, 2017 7:24 am
FLASH NEWS

തിരുനാവായയില്‍ മുന്‍ ലീഗ് നേതാവിന്റെ വീടിനുനേരെ മുഖംമൂടി ആക്രമണം

Published : 12th October 2016 | Posted By: Abbasali tf

തിരൂര്‍: തിരുനാവായയില്‍ മുന്‍ ലീഗ് നേതാവിന്റെ വീടിനു നേരെ മുഖം മൂടി ആക്രമണം. തിരുനാവായ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ജാസ് ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാനും അബൂദാബി കെഎംസിസി മലപ്പുറം ജില്ലാ മുന്‍ പ്രസിഡന്റുമായ കാളിയാടന്‍ അബ്ദുല്‍ അസീസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.— കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം.—വീടിന്റെ ചുറ്റുമതില്‍ ചാടി പ്രവേശിച്ച സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്നു മാരുതികാറും ഇന്‍ജാസിന്റെ ആംബുലന്‍സും അക്രമത്തിനിരയാക്കി.—കാറിന്റെയും ആംബുലന്‍സിന്റെയും ചില്ലുകള്‍ അടിച്ചു തകര്‍ത്ത ശേഷം വീടിന്റെ ജനല്‍ചില്ലുകളും അടിച്ചു തകര്‍ത്തു.— ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്ന അസീസും കുടുംബവും മുഖം മൂടി ധരിച്ച ആയുധധാരികളായ അഞ്ചംഗ അക്രമിസംഘത്തെ കണ്ടു പോലിസിനെ വിളിച്ചു. പുറത്തിറങ്ങരുതെന്ന് പോലിസ് അസീസിന് നിര്‍ദ്ദേശം നല്‍കി.—15 മിനുട്ടിനകം പോലിസ് സ്ഥലത്തെത്തിയെങ്കിലും വീടിന്റെ ഗേറ്റും തകര്‍ത്ത ശേഷം സംഘം ഓടി രക്ഷപ്പെട്ടു.—കാറിന്റെ ചില്ലുകള്‍ ആയുധം ഉപയോഗിച്ച് വെട്ടിയ രീതിയിലാണ്. തിരൂര്‍ സി ഐ യുടെ നേതൃത്വത്തില്‍ പോലിസും ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.—അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിരൂര്‍ പോലിസ് കേസന്വേഷണം തുടങ്ങി.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക