|    Jan 19 Thu, 2017 8:32 pm
FLASH NEWS

തിരുനക്കര ശിവന് 50ാം പിറന്നാള്‍ ദിനത്തില്‍ ഗജരാജപട്ടം നല്‍കി

Published : 17th October 2016 | Posted By: Abbasali tf

കോട്ടയം: ഗജരാജ സൗന്ദര്യത്തിന്റെ  പൂര്‍ണതയായ തിരുനക്കര ശിവന് ഗജരാജ പട്ടം നല്‍കി ആദരിച്ചു. പുണ്ഡരീക ശൂര്‍പകര്‍ണ ഇളയരാജ ഗജപ്രജാപതി പട്ടമാണ് തിരുനക്കര ശിവന് 50ാം പിറന്നാള്‍ ദിനത്തില്‍ ലഭിച്ചത്. ദേവസ്വം ബോര്‍ഡിന്റേയും തിരുനക്കര ക്ഷേത്രോപദേശക സമിതിയുടേയും നേതൃത്വത്തിലാണ് തിരുനക്കര ശിവന്റെ പിറന്നാള്‍ ആഘോഷവും  ആദരിക്കല്‍ ചടങ്ങും നടന്നത്.ആനപ്രേമികളേയും നാട്ടുകാരേയും ആവേശത്തിലാക്കിയ ദിനമായിരുന്നു ഇന്നലെ. തങ്ങളുടെ പ്രിയ ഗജവീരന്റെ 50ാം പിറന്നാളില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതിന്റെ ആനന്ദത്തിലായിരുന്നു ആനപ്രേമികള്‍. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ എട്ടിനു താഴമണ്‍മഠം കണ്ഠരര് മോഹനരുടെ കാര്‍മികത്വത്തി ല്‍ ഗജപൂജ, ആനയൂട്ട് എന്നിവയും പഞ്ചാരിമേളവും നടന്നു. തിരുനക്കര ശിവനെ കൂടാതെ പന്മന ശരവണന്‍, ഹരിപ്പാട് സ്‌കന്ദന്‍, ആദിനാട് സുധീഷ്, ചെറുവള്ളി കുസുമം എന്നീ ആനകളും  ആതിഥ്യമരുളി.  തിരുനക്കര ശിവന്റെ പിറന്നാള്‍ ആഘോഷവും നാട്ടാന പരിപാല നിയമ ശില്‍പശാലയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആനകളെ പരിപാലിക്കുന്നതില്‍ അവബോധം ഇനിയും വേണമെന്നു മന്ത്രി  പറഞ്ഞു. മലയാളികളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ഗജകേസരികള്‍. ക്ഷേത്രങ്ങളിലും മറ്റ് ആരാധനലായങ്ങളിലും എത്തുന്ന ആനകളൊഴിച്ചാല്‍ ഏറെ പീഡിപ്പിക്കപ്പെടുന്ന മൃഗമാണ് ആന. ആനകളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ നിയമം കര്‍ശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷ വഹിച്ചു. ചടങ്ങില്‍ 33 ആനകളെ കുറിച്ച് പുറത്തിറക്കിയ പുസ്തകം  കലക്ടര്‍ സി എ ലതയ്ക്കു നല്‍കി മന്ത്രി  പ്രകാശനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ശിവനു ഗജരാജപട്ടം സമര്‍പ്പിച്ചു.  ദേവസ്വം ബോര്‍ഡ് മെംബര്‍ അജയ് തറയില്‍,  ദേവസ്വം കമ്മീഷണര്‍ സി പി രാമരാജ പ്രേമപ്രസാദ്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എം പി ഗോവിന്ദന്‍ നായര്‍, ടി രാമന്‍ ഭട്ടതിരിപ്പാട്, ദേവസ്വം ബോര്‍ഡിലെ വൈറ്റനറി ഓഫിസര്‍മാരായ ഡോ. ശശീന്ദ്രദേവ്,  ഡോ. ടി രാജീവ്, ഡോ. കെ ഉണ്ണികൃഷ്ണന്‍, ക്ഷേത്രാപദേശക സമിതി പ്രസിഡന്റ് ടി സി രാമനുജം, ജനറല്‍ സെക്രട്ടറി ജയകുമാര്‍ തിരുനക്കര സംസാരിച്ചു. തുടര്‍ന്നു പിറന്നാള്‍ സദ്യയും നടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക