|    May 27 Sat, 2017 12:22 am
FLASH NEWS

തിരുകൊച്ചി തട്ടിപ്പ് അന്വേഷണം ഊര്‍ജിതം; 4 പേര്‍ക്കെതിരേ കൂടി കേസ്

Published : 30th July 2016 | Posted By: SMR

ആലുവ: പുതുതായി അന്വേഷണസംഘം എത്തിയതോടെ ആലുവയിലെ തിരുകൊച്ചി സഹകരണ തട്ടിപ്പില്‍ കേസന്വേഷണം ഊര്‍ജിതം. കേസില്‍ ഇന്നലെ അന്വേഷണസംഘം 4 പേര്‍ക്കെതിരേ കൂടി കേസെടുത്തു.
തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ സെക്രട്ടറിയായിരുന്ന ബിന്ദു, ജീവനക്കാരിയായിരുന്ന സുകുമാരി അമ്മ, ഷൈജി, സ്വപ്‌ന എന്നിവര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തിട്ടുള്ളത്. സഹകരണ സ്ഥാപനത്തിന്റെ മറവില്‍ 8 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്. കേസില്‍ ബാങ്ക് പ്രസിഡന്റായിരുന്ന തൃശൂര്‍ ചേലക്കര സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ സുനില്‍കുമാര്‍ ജയിലിലാണ്.
കോടികളുടെ തട്ടിപ്പ് കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ഉന്നതതല ഇടപെടലുകളടക്കം ഉണ്ടായിരുന്നു. ആലുവ സിഐയായി വിശാല്‍ ജോണ്‍സണ്‍ ചാര്‍ജെടുത്തതോടെയാണ് കേസിന് വീണ്ടും പുനര്‍ജീവനായത്.
വിവിധ തട്ടിപ്പ് കേസുകളില്‍ ഒപ്പിട്ടതിനാണ് സെക്രട്ടറി ബിന്ദു, സുകുമാരി അമ്മ, ഷൈജി എന്നിവര്‍ക്കെതിരേയും സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റായിരുന്ന സ്വപ്‌ന എ ആര്‍ ക്യാംപിലെ പൊലിസുകാരന്റെ ഭാര്യയില്‍ നിന്നും 6 ലക്ഷം രൂപ ഇടനിലക്കാരിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയതായിട്ടാണ് കേസ്. കോടികളുടെ തട്ടിപ്പില്‍ സ്ഥാപനത്തിന്റെ പ്രസിഡന്റിനെ മാത്രം കരുവാക്കി മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടന്നിരുന്നതെങ്കിലും അന്വേഷണം ഊര്‍ജിതമായതോടെയാണ് സ്ഥാപനത്തിലെ 4 ജീവനക്കാരെക്കൂടി കേസില്‍ പ്രതികളാക്കിയിട്ടുള്ളത്. എന്നാല്‍ അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലിസ് തയ്യാറാവുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day