|    Oct 16 Tue, 2018 10:20 pm
FLASH NEWS
Home   >  Sports  >  Football  >  

തിരിച്ചു വരാന്‍ ഡല്‍ഹി; ജയിച്ചു വരാന്‍ ജംഷഡ്പൂര്‍

Published : 5th December 2017 | Posted By: vishnu vis

ന്യൂഡല്‍ഹി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസ് എഫ്‌സി ഇന്ന് ഹോം ഗ്രൗണ്ടില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും. ആദ്യ ജയത്തിന് ശേഷം തുടര്‍ച്ചയായ രണ്ടു തോല്‍വികളില്‍ നിന്നുള്ള തിരിച്ചടികളെ മറികടന്ന് വീണ്ടും വിജയങ്ങളുടെ ട്രാക്കിലെത്താനുളള എല്ലാ തയ്യാറെടുപ്പുകളുമായാണ് കോച്ച് മിഗുവേല്‍ എഞ്ചല്‍ പോര്‍ച്ചുഗല്‍ ഡല്‍ഹി ടീമനെ സജ്ജമാക്കിയിരിക്കുന്നത്. ആദ്യ മല്‍സരത്തില്‍ പൂനെ സിറ്റി എഫ്‌സിക്കെതിരെ ബാലവാഡി ശിവ് ഛത്രപതി  സ്‌റ്റേഡിയത്തില്‍ 3 – 2 വിജയത്തോടെ തുടക്കം കുറിച്ച ഡല്‍ഹി ഡൈനാമോസ് അടുത്ത മല്‍സരത്തില്‍ ബംഗളൂരു എഫ്‌സിക്കെതിരേ നടന്ന രണ്ടാം മല്‍സരത്തില്‍ 1-4നും നോര്‍ത്ത് ഈസ്റ്റ് യൂനൈറ്റഡിനെതിരായ  മൂന്നാം മല്‍സരത്തില്‍ 0-2നും അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി. മറുവശത്ത് ഡല്‍ഹിയെ നേരിടാന്‍ ഒരുങ്ങുന്ന ജംഷഡ്പൂര്‍ എഫ് സി കളിച്ച മൂന്നു മല്‍സരങ്ങളിലും  ഇതുവരെ തോറ്റിട്ടില്ല. ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂനൈറ്റഡിനോടും രണ്ടാം മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോടും മൂന്നാം മല്‍സരത്തില്‍ നിലവിലെ  ചാംപ്യന്മാരായ എടികെയോടും ഗോള്‍ രഹിത സമനില പിടിച്ചു. ഗോള്‍ നേടാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെങ്കിലും കോച്ച് സ്റ്റീവ് കോപ്പല്‍ തന്റെ ടീമിന്റെ പ്രകടനത്തില്‍ പൂര്‍ണ സംതൃപ്തനാണ്. തന്റെ ടീമിനു ഇതുവരെ ഗോള്‍ നേടാന്‍ കഴിയാതെ പോയതിനു ഒരു കാരണമായി കോപ്പല്‍ ചൂണ്ടിക്കാണിക്കുന്നത് ജംഷഡ്പൂരിലെ ഹോം ഗ്രൗണ്ടിന്റെ മോശം സ്ഥിതിയാണെന്നാണ് കോപ്പല്‍ ചൂണ്ടിക്കാട്ടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss