|    Oct 18 Wed, 2017 12:11 am
FLASH NEWS
Home   >  Todays Paper  >  page 11  >  

തിരിച്ചു വരവ് ഗംഭീരമാക്കി പാര്‍ഥിവ് പട്ടേല്‍

Published : 1st December 2016 | Posted By: SMR

മൊഹാലി: നീണ്ട എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടെസ്റ്റ്  ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി മിന്നും പ്രകടനം പുറത്തെടുത്ത പാര്‍ഥിവ് പട്ടേല്‍ തിരിച്ചുവരവ് ഗംഭീരമാക്കി. മൂന്നാം ടെസ്റ്റില്‍ വൃധിമാന്‍ സാഹക്ക് പരിക്കുപറ്റിയപ്പോള്‍ വിക്കറ്റിന് പിന്നില്‍ സെലക്ടര്‍മാര്‍ പട്ടേലിനെ തിരഞ്ഞെടുത്തപ്പോള്‍ അവര്‍ മനസില്‍ കണ്ടത് പട്ടേല്‍ മൈതാനിയില്‍ കാണിച്ചു. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടൊപ്പം ഓപണിങ്ങില്‍ ഇറങ്ങി ഇന്ത്യയെ മികച്ച വിജയത്തിലേക്കെത്തിക്കാനും പട്ടേലിന് സാധിച്ചു.
ലോകേഷ് രാഹുലിന് പകരം ഓപണ്‍ ചെയ്യാന്‍ കിട്ടിയ അവസരത്തെ പട്ടേല്‍ നല്ലരീതിക്ക് തന്നെ ഉപയോഗിച്ചു. ഒന്നാമിന്നിങ്‌സില്‍ 42 റണ്‍സെടുത്ത പട്ടേല്‍ രണ്ടാം വിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രണ്ടാമിന്നിങ്‌സില്‍ തുടക്കത്തിലേ മുരളി വിജയിയുടെ വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യക്ക് സമ്മര്‍ദം കൂടാതെ ബാറ്റ് വീശാന്‍ ദൈര്യം നല്‍കിയത് പട്ടേലിന്റെ ഇന്നിങ്‌സാണ്. നിര്‍ണായക സമയത്ത് അടിച്ചുതകര്‍ത്ത് മുന്നേറിയ പട്ടേല്‍ 54 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മൊഹാലിയില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം ലഭിച്ചു.
2016-17 സീസണില്‍ രഞ്ജിയില്‍ നടത്തിയ മികച്ച പ്രകടനമാണ് 31 കാരനായ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ അവസരം നല്‍കിയത്. ഗുജറാത്തിന് വേണ്ടി 59.28 ശരാശരിയില്‍ 415 റണ്‍സാണ് പട്ടേല്‍ വാരിക്കൂട്ടിയത്. രഞ്ജിയില്‍ മികച്ച ഫോമില്‍ കളിക്കുന്ന പട്ടേലിന്റെ പ്രകടനം ഇന്ത്യക്കുവേണ്ടിയും തുടരുമെന്ന ഇന്ത്യന്‍ സെലക്ടര്‍മാരുടെ പ്രതീക്ഷകളെ പട്ടേല്‍ തെറ്റിച്ചില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക