|    Apr 26 Wed, 2017 5:41 am
FLASH NEWS

തിരിച്ചു വരവിനൊരുങ്ങി മാക്‌സ്‌വെല്‍

Published : 2nd December 2016 | Posted By: SMR

സിഡ്‌നി: ഇന്ത്യക്കെതിരായി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ആസ്‌ത്രേലിയന്‍ ടീമില്‍ ഇടം നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഓസീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മാക്‌സ്‌വെല്‍. ഈവര്‍ഷത്തെ ആസ്‌ത്രേലിയയിലെ മികച്ച ഏകദിന താരത്തിനുള്ള അലന്‍ ബോര്‍ഡന്‍ പുരസ്‌കാരം മാക്‌സ്‌വെല്ലിനാണ് ലഭിച്ചത്.
എന്നാല്‍ ഫോമില്ലായ്മയെത്തുടര്‍ന്ന് ജൂണില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഓസീസ് ടീമില്‍ മാക്‌സ്‌വെല്ലിന് അവസരം ലഭിച്ചില്ല. എന്നാല്‍ സെപ്തംബറില്‍ ശ്രീലങ്കക്കെതിരേ നടന്ന ട്വന്റി പരമ്പരയില്‍ ഇടം നേടിയ മാക്‌സ്‌വെല്‍ (145*) വെടിക്കെട്ട് സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചിരുന്നു.
എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് ടീമില്‍ താരത്തിന് സ്ഥാനം കണ്ടെത്താനായില്ല. അതിനാല്‍തന്നെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തന്നെ ഉള്‍ക്കൊള്ളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാക്‌സ്‌വെല്‍ മാധ്യമങ്ങളോട് പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day