|    Dec 12 Wed, 2018 9:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തിരിച്ചുവരും, മീന്‍കച്ചവടം തുടരും, പഠിച്ച് ഡോക്ടറാവണം: ഹനാന്‍

Published : 15th September 2018 | Posted By: kasim kzm

കൊച്ചി: ആശുപത്രിവാസം കഴിഞ്ഞാല്‍ ഉടന്‍ മീന്‍കച്ചവടം ആരംഭിക്കണമെന്നും ആശുപത്രി കിടക്കയില്‍ നിന്നു തിരികെയെത്തുന്നത് പുതിയ ഹനാനായിട്ടായിരിക്കുമെന്നും കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഹനാന്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി എ സി മൊയ്തീനോട് പറഞ്ഞു. പുതിയ കിയോസ്‌ക് അനുവദിക്കാമെന്ന് മേയര്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹകരണവും വേണമെന്നും മന്ത്രി എ സി മൊയ്തീനോട് ഹനാന്‍ അഭ്യര്‍ഥിച്ചു. ആശുപത്രി മാനേജ്‌മെന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കുന്ന ധനസഹായം സ്വീകരിക്കാനും ഹനാനെ സന്ദര്‍ശിക്കാനുമായി എത്തിയതായിരുന്നു മന്ത്രി.
മുമ്പത്തേക്കാള്‍ ക്ഷീണമാണെന്ന മന്ത്രിയുടെ വാക്കുകള്‍ക്ക് പുതിയ ഹനാനായി തിരിച്ചുവരും എന്നായിരുന്നു മറുപടി. ഹനാന്റെ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. പൂര്‍ണ ആരോഗ്യത്തോടെ ഉടന്‍ ആശുപത്രി വിടാന്‍ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു. ആശുപത്രി വിട്ടാലുടന്‍ മീന്‍കച്ചവടം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് ഹനാന്‍ പറഞ്ഞു. കൂടുതല്‍ പഠിക്കണമെന്നും ഡോക്ടറാവണമെന്നും ഹനാന്‍ മന്ത്രിയോട് പറഞ്ഞു. ബ്രിട്ടാസ് നല്‍കിയ പേന ഉയര്‍ത്തി ഇതു തനിക്ക് കൂടുതല്‍ ധൈര്യം പകരുന്നുവെന്ന് ഹനാന്‍ പറഞ്ഞപ്പോള്‍ ഇരട്ടി ധൈര്യത്തിന് ഇതുകൂടി ഇരിക്കട്ടെ എന്നു പറഞ്ഞ് മറ്റൊരു പേന കൂടി മന്ത്രി സമ്മാനമായി നല്‍കി. ഹനാന് കച്ചവടം നടത്താനും ആഗ്രഹിക്കുന്നിടത്തോളം പഠിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്ന് അറിയിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss