|    Mar 28 Tue, 2017 7:58 am

തിരിച്ചുവരാന്‍ ചെന്നൈയ്ന്‍ ഇന്നിറങ്ങും

Published : 13th October 2016 | Posted By: SMR

ചെന്നെ: ഡല്‍ഹി ഡൈനാമോസിനോട് 3-1 തോല്‍വിക്ക് കണക്കു തീര്‍ക്കാന്‍ ചെന്നൈയ്ന്‍ എഫ് സി ഇന്നിറങ്ങും. ചെന്നൈ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം ഇരു ടീമുകള്‍ക്കും ഒരുപോല നിര്‍ണായകമാണ്. സീസണിലെ 13 ാം മല്‍സരത്തില്‍ ചെന്നൈയ്‌ന്റെ എതിരാളി കരുത്തരായ എഫ് സി ഗോവയാണ്.
ചെന്നൈയ്ന്‍ എഫ്‌സിയുടെ ആദ്യ മല്‍സരം കരുത്തരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെയായിരുന്നു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ 2-2 സമനിലയിലാണ് കളി അവസാനിച്ചത്.
രണ്ട് ടീമുകളും വിജയത്തിനായി മാറ്റുരച്ച കളിയില്‍ മികച്ച പോരാട്ടം തന്നെയാണ് ഇരു ടീമുകളും പുറത്തെടുത്തത്. അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കുവേണ്ടി ഹ്യൂമും ദൗത്തിയും വലകുലുക്കിയപ്പോള്‍ ചെന്നെയ്‌നു വേണ്ടി വലകുലുക്കിയത് റാണയും മള്‍ഡറുമാണ്.
എന്നാല്‍ രണ്ടാം മല്‍സരത്തില്‍ ചെന്നൈയ്‌ന് കാലിടറി. ഡല്‍ഹി ഡൈനാമോസിന്റെ കളിമികവിന് മുന്നില്‍ മുട്ടുമടക്കി 3-1 ന്റെ തോല്‍വി ചെന്നൈയ്ന്‍ ഏറ്റുവാങ്ങി. മല്‍സരത്തില്‍ ചെന്നെയ്‌നുവേണ്ടി  ഒമാഗ്‌ബെമി ഗോള്‍ നേടിയപ്പോള്‍ പെരേയ്‌റയും ബാട്ജിയുമാണ് ഡല്‍ഹിക്കായി ഗോള്‍ നേടിയത്.
എഫ് സി ഗോവ ആദ്യ മല്‍സരത്തിലേ തോല്‍വിയോടെയാണ് സീസണ്‍ തുടങ്ങിയത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മുന്നില്‍ 2-0 ന്റെ നാണം കെട്ട തോല്‍വിയാണ് ഗോവ ഏറ്റുവാങ്ങിയത്. നോര്‍ത്ത് ഈസ്റ്റിന് വേണ്ടി അല്‍ഫാറോ ഇരട്ട ഗോള്‍ നേടിത്തിളങ്ങി.
രണ്ടാം മല്‍സരത്തില്‍ പൂനെ സിറ്റിയോടും ഗോവ തോല്‍വി വഴങ്ങിയിരുന്നു. 2-1 നായിരുന്നു ഗോവയുടെ തോല്‍വി. ലൂയിസാണ് ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്.
മൂന്നാം മല്‍സരത്തില്‍ കരുത്തരായ ചെന്നൈയ്‌നെ അവരുടെ ഹോം ഗ്രൗണ്ട് മാച്ചില്‍ നേരിടാനൊരുങ്ങുമ്പോള്‍ സീസണിലെ ആദ്യ വിജയം ഗോവക്ക് സ്വന്തമാക്കണമെങ്കില്‍ നന്നായി വിയര്‍ക്കേണ്ടി വരുമെന്നുറുപ്പാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day