|    Jun 27 Tue, 2017 7:23 am
FLASH NEWS

തിരിച്ചറിയല്‍ കാര്‍ഡുകള്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍

Published : 6th November 2016 | Posted By: SMR

പറവൂര്‍: ഇലക്ഷന്‍ കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍. പറവൂര്‍ മാഞ്ഞാലി മാവിന്‍ ചുവടിന് സമീപം എയര്‍പോര്‍ട്ട് റോഡരികിലാണ് കാനയോട്‌ചേര്‍ന്ന് അഴുക്കുവെള്ളത്തില്‍ കുതിര്‍ന്ന രൂപത്തില്‍ നൂറ്റിപതിനാല് ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. പഴയതും പുതിയതുമായ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ടതിലുണ്ട്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ കാര്‍ഡ് ലഭിക്കാത്തതിനെ ചൊല്ലി ഈ പ്രദേശത്ത് ആളുകള്‍ ആക്ഷേപമുന്നയിച്ചിരുന്നു. കാര്‍ഡ് കണ്ടെത്തിയതോടെ ജനങ്ങള്‍ ഉടനെ കരുമാല്ലൂര്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. ഇതോടെ പഞ്ചായത്തുകാര്‍ പറവൂര്‍ തഹസില്‍ദാരെ അറിയിച്ചതോടെ അന്വേഷിക്കാനെത്തിയ തഹസില്‍ദാറെ നാട്ടുകാര്‍ തടഞ്ഞുവച്ചു. പിന്നീട് ആലങ്ങാട് പോലിസെത്തി ഉപേക്ഷിച്ച കാര്‍ഡുകള്‍ കസ്റ്റഡിയിലെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക