|    May 26 Fri, 2017 3:01 pm
FLASH NEWS

തിരിച്ചടിയായത് പ്രോസിക്യൂഷന്റെ പിഴവ്: അഡ്വ. ആളൂര്‍

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: പോലിസിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണ് കേസില്‍ സര്‍ക്കാരിന് തിരിച്ചടിയായതെന്ന് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ മലയാളി അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ എന്ന ബിജു ആന്റണി ആളൂര്‍. തെളിവ് ശേഖരിക്കുന്നതിലും സമര്‍പ്പിക്കുന്നതിലും  പ്രോസിക്യൂഷന്‍ അലംഭാവം കാട്ടി. അതാണ് തന്റെ കക്ഷിക്ക് തുണയായത്.
പോസ്റ്റ്‌മോര്‍ട്ടം ചെയ്തയാള്‍ അനാവശ്യ കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തു. കൃത്രിമരേഖകള്‍ ഹാജരാക്കുന്നത് ഒഴിവാക്കിയിരുന്നെങ്കില്‍ പ്രോസിക്യൂഷന്‍ വാദം കോടതി വിശ്വസിക്കുമായിരുന്നു.
മാധ്യമവിചാരണയും കേസിനെ വൈകാരികമായി സമീപിച്ചതും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സ്വാധീനിച്ചിട്ടുണ്ടാവാം. അതിനാലാവാം ഇരു കോടതികളും വധശിക്ഷ വിധിച്ചത്. സൗമ്യക്ക് നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day