|    May 24 Wed, 2017 11:43 am
FLASH NEWS

തിരികെവരാന്‍ താല്‍പര്യമില്ലെന്ന് ചിബോക്ക് പെണ്‍കുട്ടികള്‍

Published : 20th October 2016 | Posted By: SMR

അബുജ: ബോക്കോഹറാം 2014ല്‍ നൈജീരിയയിലെ ചിബോക്കില്‍ നിന്നു തട്ടിക്കൊണ്ടുപോയ 100ഓളം പെണ്‍കുട്ടികള്‍ക്കു തിരിച്ചുവരാന്‍ താല്‍പര്യമില്ലെന്നു സൂചന. ചിബോക്ക് വികസന സംഘടനയുടെ ചെയര്‍മാന്‍ പോഗു ബിട്രസ് ആണ് പെണ്‍കുട്ടികള്‍ തിരിച്ചുവരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതായുള്ള വാര്‍ത്ത പുറത്തുവിട്ടത്. മാനഹാനി ഭയക്കുന്നതോ ബോക്കോഹറാമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായതോ ആവാം കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ചിബോക്കില്‍ നിന്നു തട്ടിക്കൊണ്ടുപോയ 21 പെണ്‍കുട്ടികളെ കഴിഞ്ഞയാഴ്ച മോചിപ്പിച്ചിരുന്നു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നായിരുന്നു ഇത്. ആദ്യമായാണു ചര്‍ച്ചയിലൂടെ പെണ്‍കുട്ടികളെ തിരികെയെത്തിക്കാന്‍ സാധിച്ചത്. 83 പേരുടെ മോചനത്തിനായി വീണ്ടും ചര്‍ച്ചയാരംഭിച്ച സാഹചര്യത്തിലാണു പെണ്‍കുട്ടികള്‍ തിരിച്ചുവരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചത്. വടക്കുകിഴക്കന്‍ ചിബോക്കില്‍ നിന്ന് 2014 ഏപ്രിലില്‍ 276 സ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് ബോക്കോഹറാം തട്ടിക്കൊണ്ടുപോയത്. 50ഓളം പേര്‍ പിന്നീട് രക്ഷപ്പെടുകയും ചെയ്തു. നിലവില്‍ 190ഓളം പെണ്‍കുട്ടികള്‍ തടവിലുണ്ടെന്നാണു കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day