|    Jan 21 Sat, 2017 7:51 am
FLASH NEWS

തിരസ്‌കൃതരുടെ പക്ഷം ചേരണം: ദയാബായി

Published : 4th July 2016 | Posted By: SMR

കൊച്ചി: സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തിരസ്‌കരിക്കപ്പെടുന്നവരുടെ പക്ഷം ചേരാന്‍ നാം തയ്യാറാവണമെന്നു സാമൂഹികപ്രവര്‍ത്തക ദയാബായ്.
സീറോ മലബാര്‍ സഭ ദിനാഘോഷത്തോടനുബന്ധിച്ചു കാരുണ്യവര്‍ഷ സന്ദേശം നല്‍കുകയായിരുന്നു ദയാബായ്.ഭൗതികവാദം പിടിമുറുക്കുന്ന വര്‍ത്തമാന കാലത്തില്‍ മാനുഷിക ഗുണങ്ങളും നന്‍മകളും മുറുകെപ്പിടിക്കാനും എല്ലാവരോടും സ്‌നേഹപൂര്‍വം ഇടപെടാനും സാധിക്കണം. മനുഷ്യന്‍ മാത്രമല്ല, മണ്ണും പുഴയും മരങ്ങളും വായുവും ജീവജാലങ്ങളുമെല്ലാം കാരുണ്യം അര്‍ഹിക്കുന്നു. എവിടെയാണോ കാരുണ്യം ആവശ്യമുള്ളത് അവിടെ കാരുണ്യമായി എത്താന്‍ നമുക്കാവണം. സമൂഹത്തല്‍ വര്‍ധിക്കുന്ന ആര്‍ഭാടഭ്രമം അവസാനിക്കേണ്ടതുണ്ടെന്നും ദയാബായ് പറഞ്ഞു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക