|    Jul 16 Mon, 2018 10:12 pm
FLASH NEWS

തിരയടിച്ച് ബോട്ടിന്റെ പലകയിളകി; 10തൊഴിലാളികളെ അദ്ഭുതകരമായി രക്ഷപ്പെടുത്തി

Published : 19th September 2017 | Posted By: fsq

 

ചാവക്കാട്: മല്‍സ്യബന്ധനത്തിനിടെ ശക്തമായ തിരയില്‍പ്പെട്ട്  അടിപ്പലകയിളകി ബോട്ടില്‍ വെള്ളം കയറി. ബോട്ടിലുണ്ടായിരുന്ന 10 തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മുനമ്പം പള്ളിപ്പുറം പടിപുരക്കല്‍ അബ്ദുല്‍ റഹീമിന്റെ ഉടമസ്ഥതയിലുള്ള സനമോള്‍ എന്ന മല്‍സ്യബന്ധന ബോട്ടാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ബ്ലാങ്ങാട് കടപ്പുറത്ത് നിന്നും 20 കിലോമീറ്റര്‍ പടിഞ്ഞാറ് അപകടത്തില്‍ പെട്ടത്. തിരയടിച്ച് അടിപ്പലക തകര്‍ന്നതോടെ ബോട്ടിനുള്ളിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. ഇതോടെ പരിഭ്രാന്തരായ തൊഴിലാളികള്‍ വെള്ളം പുറത്തേക്ക് കോരിയൊഴിച്ചു കൊണ്ടിരുന്നു. ഇതിനിടെ വിവരം ഉടമയെ അറിയിച്ചു. ഇതോടെ ഇവരുടെ തന്നെ ഹബീദ് എന്ന ബോട്ട് അപകടസ്ഥലത്തേക്ക് കുതിച്ചു. ഈ ബോട്ടില്‍ എത്തിച്ച ജനറേറ്റര്‍ ഉപയോഗിച്ച് മോട്ടോര്‍പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തേക്കൊഴുക്കി കൊണ്ടിരുന്നു. വിവരമറിഞ്ഞ് ഇന്നലെ പുലര്‍ച്ചെയോടെ നേവിയുടെ ഹെലികോപ്റ്ററുമെത്തി. ഒപ്പം കോസ്റ്റല്‍ ഗാര്‍ഡ്, ചാവക്കാട് പോലിസ്, തീരദേശ പോലിസ് എന്നിവരും സഹായവുമായെത്തി. അപകടത്തില്‍പെട്ട ബോട്ട് ഹബീദ് ബോട്ടില്‍ കെട്ടിവലിച്ച് ഇന്നലെ വൈകുന്നേരത്തോടെ മുനമ്പം ഹാര്‍ബറിലെത്തിച്ചു. ബോട്ടിലെ എഞ്ചിനും മറ്റു ഉപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കടലില്‍ ഒരാഴ്ച വരെ തങ്ങി മല്‍സ്യബന്ധനം നടത്തുന്ന ‘തങ്ങല്‍ പണി’ക്ക് വേണ്ടിയാണ് നാലു ദിവസം മുമ്പ് പള്ളിപ്പുറത്ത് നിന്നും ബോട്ട് പുറപ്പെട്ടത്. ബോട്ടില്‍ മല്‍സ്യവും ഉണ്ടായിരുന്നു. മുന്നു ദിവസം കഴിഞ്ഞ് തിരിച്ച് വരാനിരിക്കേയാണ് അപകടം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss