|    Aug 24 Thu, 2017 8:38 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തിരഞ്ഞെടുപ്പ് : 17, 18 തിയ്യതികളില്‍ കെപിസിസി നേതൃയോഗം

Published : 14th February 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കുമായി കെപിസിസി നേതൃയോഗങ്ങള്‍ ചേരും. 17, 18 തിയ്യതികളില്‍ ഇന്ദിരാഭവനില്‍ യോഗംചേരുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, വക്താക്കള്‍ എന്നിവരുടെ യോഗം 17ന് വൈകീട്ട് അഞ്ചിന് ചേരും.
കെപിസിസി നിര്‍വാഹകസമിതി അംഗങ്ങള്‍, പ്രത്യക ക്ഷണിതാക്കള്‍, മന്ത്രിമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, വക്താക്കള്‍, ജോയിന്റ് സെക്രട്ടറിമാര്‍, പോഷകസംഘടനകളുടെയും സെല്ലുകളുടെയും സംസ്ഥാന പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം 18ന് വൈകീട്ട് മൂന്നിനും ചേരും.
രാഹുല്‍ ഗാന്ധി പങ്കെടുത്ത കെപിസിസി വിശാല നിര്‍വാഹകസമിതി യോഗത്തില്‍ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനാണ് നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക