|    Sep 22 Fri, 2017 4:32 am

തിരഞ്ഞെടുപ്പ് സ്‌ക്വാഡുകളെ നിയമിച്ചു

Published : 17th April 2016 | Posted By: SMR

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിനു കീഴില്‍ വിവിധ സ്‌ക്വാഡുകളെ നിയമിച്ചു. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനും വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനും വേണ്ടി ഫഌയിങ് സ്‌ക്വാഡുകള്‍, വീഡിയോ സര്‍വെലന്‍സ് ടീം, സ്റ്റാറ്റിക് സര്‍വെലന്‍സ് ടീം എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
അതിര്‍ത്തി വഴി കടത്തുന്ന പണത്തിന് വ്യക്തമായ തെളിവുകള്‍ സൂക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം സര്‍ക്കാറിലേക്ക് കണ്ടുകെട്ടുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക