|    Oct 23 Tue, 2018 11:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തിരഞ്ഞെടുപ്പ് സംവിധാ നത്തില്‍ മാറ്റംവരുത്തണം : എസ് വൈ ഖുറൈശി

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം പുനപ്പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈശി. കൂടുതല്‍ വോട്ട് ലഭിക്കുന്നവന്‍ മാത്രം തിരഞ്ഞെടുക്കപ്പെടുന്ന എഫ്പിടിപി (ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ്) സംവിധാനം അപര്യാപ്തമാണെന്നും കൂടുതല്‍ ന്യൂനതകള്‍ ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുവര്‍ഷം മുമ്പ് വരെ താന്‍ എഫ്പിടി പി സംവിധാനത്തെ എറ്റവും ലളിതമായതാണെന്ന രീതിയില്‍ അംഗീകരിക്കുമായിരുന്നു. എന്നാല്‍, 2014ലെ തിരഞ്ഞെടുപ്പിനു ശേഷം തന്റെ നിലപാട് തിരുത്തിയെന്നും ഖുറൈശി പറഞ്ഞു. 2014ല്‍ കൂടുതല്‍ വോട്ട് ലഭിച്ച മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ ബിഎസ്പിക്ക് ലോക്‌സഭയില്‍ ഒരു സീറ്റുപോലും സ്വന്തമാക്കാന്‍ സാധിച്ചില്ല. 20 ശതമാനം വോട്ടര്‍മാരെ സംബന്ധിച്ച് ഇതു നീതിയുക്തമല്ലാത്തതാണ്.  ബ്രിട്ടിഷ് പാര്‍ലമെന്റ് എഫ്പിടിപി സംവിധാനം വീണ്ടും ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയിലും ഇതിനോടകം തന്നെ ഈ വിഷയം പരിശോധിക്കുന്നതിന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായം തേടി നോട്ടീസ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ബദല്‍ സംവിധാനം നടപ്പാക്കാന്‍ സമയമായിരിക്കുന്നുവെന്നാണ് ഖുറൈശി പറഞ്ഞു. വോട്ട് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യം നല്‍കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിന് പിന്നാലെയാണ് എസ് വൈ ഖുറൈശി രംഗത്തെത്തിയിരിക്കുന്നത്. ജര്‍മനിയിലെ സങ്കര സമ്പ്രദായം പിന്തുടരണമെന്നാണു തന്റെ അഭിപ്രായം, ഓരോ പൗരനും രണ്ടു വോട്ടവകാശമാണ് ജര്‍മനിയില്‍, ഒന്ന് വോട്ടറുടെ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥിക്ക്, രണ്ടാമത്തേത് പാര്‍ട്ടിക്കും എന്നതാണ് രീതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss