|    Jul 19 Thu, 2018 5:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

Published : 15th September 2017 | Posted By: fsq

 

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പു വിജ്ഞാപനം ഇന്ന് രാവിലെ 11നു വരണാധികാരി പുറപ്പെടുവിക്കും. ഇതിന്റെ ഭാഗമായി കലക്ടറേറ്റ്, റിട്ടേണിങ് ഓഫിസറുടെ കാര്യാലയം, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെ കാര്യാലയമായ വേങ്ങര ബ്ലോക്ക് ഓഫിസ്, തിരൂരങ്ങാടി താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലാണു വിജ്ഞാപനം പുറപ്പെടുവിക്കുക. തുടര്‍ന്നു നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങും.  റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ എന്നിവര്‍ മുമ്പാകെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. അവധിദിവസങ്ങളായ സപ്തംബര്‍ 17, 21 തിയ്യതികളില്‍ പത്രിക സ്വീകരിക്കില്ല. പത്രിക നല്‍കുന്നതിനുള്ള അവസാന തിയ്യതി 22 ആണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss