|    Oct 18 Wed, 2017 11:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തിരഞ്ഞെടുപ്പ്: വിഎസ് നയിക്കുമെന്ന് കാനം

Published : 6th February 2016 | Posted By: SMR

തൃശൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിഎസ് നയിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തൃശൂര്‍ രാമനിലയത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഎസിന്റെ പക്വതയും പരിചയവും മുന്നണിക്ക് പ്രചരണ രംഗത്ത് മുതല്‍ക്കൂട്ടാവും. ആരോഗ്യമോ പ്രായക്കൂടുതലോ അദ്ദേഹത്തിനു തടസ്സമാവില്ല. തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ലാവ്‌ലിന്‍ കേസ് തിരഞ്ഞെടുപ്പു സമയത്ത് ഉയര്‍ത്തികൊണ്ടുവരുന്നത് രാഷ്ട്രീയ തന്ത്രമാണ്. നിരവധി അഴിമതിക്കേസുകള്‍ നിലവിലുണ്ട്. അവയിലൊന്നിലും കാണിക്കാത്ത ആവേശം കോണ്‍ഗ്രസ് ലാവ്‌ലിന്‍ കേസില്‍ കാണിക്കുന്നതിന്റെ കാരണം എല്ലാവര്‍ക്കും അറിയാം. അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നും കാനം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക