|    Aug 18 Sat, 2018 2:27 pm
FLASH NEWS
Home   >  National   >  

തിരഞ്ഞെടുപ്പ് ബാലറ്റ് വഴി: മമതയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കമ്മീഷനെ കാണും

Published : 2nd August 2018 | Posted By: G.A.G

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍17 പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അടുത്തയാഴ്ച കമ്മീഷനെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദെറക് ഒബ്രിയന്‍ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇതിനോട് യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ മമത, രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമടക്കമുള്ള നേതാക്കളുമായി ഈ വിഷയം ചര്‍ച്ചചെയ്തിരുന്നു. ഈ ആഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടാകുമെന്നാണു റിപോര്‍ട്ടുകള്‍. തിങ്കളാഴ്ച ഗുലാം നബി ആസാദിന്റെ വീട്ടില്‍വച്ച് സര്‍വകക്ഷി യോഗം ചേരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss